Latest News

ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രദര്‍ശനവിജയം തുടര്‍ന്ന് മമ്മൂട്ടി- ഗൗതം മേനോന്‍ ചിത്രം 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്'

Malayalilife
 ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രദര്‍ശനവിജയം തുടര്‍ന്ന് മമ്മൂട്ടി- ഗൗതം മേനോന്‍ ചിത്രം 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്'

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ഒരുക്കിയ 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്' എന്ന ചിത്രം മൂന്നാം വാരത്തിലും മികച്ച പ്രേക്ഷക പിന്തുണയുമായി വിജയം തുടരുകയാണ്. ഒരുപിടി പുതിയ റിലീസുകള്‍ക്കിടയിലും എല്ലാത്തരം പ്രേക്ഷകരും ഈ ചിത്രത്തിന് നല്‍കുന്ന പിന്തുണ വളരെ വലുതാണ്. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിച്ചും ചിന്തിപ്പിച്ചും ത്രില്ലടിപ്പിച്ചുകൊണ്ടുമാണ് ഈ കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ മുന്നേറുന്നത്.

ആദ്യ ദിനം മുതല്‍ പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിക്കുന്ന ചിത്രത്തിലൂടെ, 2025 എന്ന പുതിയ വര്‍ഷവും സൂപ്പര്‍ ഹിറ്റ് നല്‍കിക്കൊണ്ടാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനിയും ആരംഭിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ തുടര്‍ച്ചയായ ആറാമത്തെ സൂപ്പര്‍ വിജയമാണ്  'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്'. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്. 

മമ്മൂട്ടി സി ഐ ഡൊമിനിക് എന്ന് പേരുള്ള ഒരു ഡിറ്റക്റ്റീവ് കഥാപാത്രമായി എത്തിയ ചിത്രം ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചത്. ഗൗതം വാസുദേവ് മേനോന്‍ മലയാളത്തില്‍ ആദ്യമായി ഒരുക്കിയ ഈ ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നത്. കോമെഡിയും ആക്ഷനും ഒരേ അനായാസതയോടെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

മമ്മൂട്ടി കഥാപാത്രത്തിന്റെ സഹായി ആയെത്തുന്ന ഗോകുല്‍ സുരേഷിന്റെ കഥാപാത്രത്തിന്റെയും പ്രകടനത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. കേരളത്തിലെ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രത്തില്‍ സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈന്‍ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നത്. കേരളത്തിന് പുറത്തും മികച്ച വിജയം നേടിയാണ് ചിത്രം മുന്നേറുന്നത്. 

ഛായാഗ്രഹണം- വിഷ്ണു ആര്‍ ദേവ്, സംഗീതം- ദര്‍ബുക ശിവ, എഡിറ്റിംഗ്-  ആന്റണി, സംഘട്ടനം- സുപ്രീം സുന്ദര്‍, കലൈ കിങ്സണ്‍,  എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍, കോ- ഡയറക്ടര്‍- പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍-സുനില്‍ സിങ്, സൗണ്ട് മിക്‌സിങ്- തപസ് നായക്, സൗണ്ട് ഡിസൈന്‍- കിഷന്‍ മോഹന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അരിഷ് അസ്ലം, മേക് അപ്- ജോര്‍ജ് സെബാസ്റ്റ്യന്‍, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, സ്റ്റില്‍സ്- അജിത് കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍- എസ്‌തെറ്റിക് കുഞ്ഞമ്മ,  ഡിസ്ട്രിബൂഷന്‍- വേഫേറര്‍ ഫിലിംസ്, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്.

dominic and the ladies purse hit

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES