മെഗാസ്റ്റാര്‍ മമ്മൂട്ടി ടര്‍ബോ ജോസ് എന്ന കഥാപാത്രമായ് അഭിനയിക്കുന്ന വൈശാഖ് ചിത്രം 'ടര്‍ബോ'യുടെ റിലീസ് ഡേറ്റ് വിഷു ദിനത്തില്‍ വൈകീട്ട് 6 മണിക്ക് പുറത്തുവിടും. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ഇതൊരു മാസ്സ് ആക്ഷന്‍ കോമഡി ചിത്രമാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് പാര്‍ട്ണര്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.
തൊടുന്നതെല്ലാം പൊന്നാക്കുന്ന മനോഹര നിമിഷങ്ങളിലൂടെയാണ് മലയാളം ഫിലിം ഇന്റസ്ട്രി ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. 100ഉം 150ഉം കടന്ന് 200ന് മുകളില്‍ കളക്ഷന്‍ നേടി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് മലയാളം ഫിലിം ഇന്റസ്ട്രി. മമ്മുട്ടി ചിത്രങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകരിലേക്കാണ് വമ്പന്‍ ബജറ്റില്‍ ഒരുക്കിയ 'ടര്‍ബോ' വരുന്നത്. വലിയ പ്രതീക്ഷയോടെ തന്നെയാണ് ചിത്രത്തിനായ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന 'ടര്‍ബോ' ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളില്‍ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷന്‍ ബ്ലര്‍ മെഷര്‍മെന്റിന് അനുയോജ്യമായ 'പര്‍സ്യുട്ട് ക്യാമറ' 'ടര്‍ബോ'യില്‍ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതില്‍ ചിത്രീകരിക്കാം. 'ട്രാന്‍ഫോര്‍മേഴ്സ്', 'ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളില്‍ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡില്‍ 'പഠാന്‍' ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ പര്‍സ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംഗീത വിഭാഗത്തിന്റെ വര്‍ക്കുകള്‍ പുരോഗമിക്കുന്നു എന്നാണ് സിനിമയുടെതായ് ഒടുവിലായ് പുറത്തുവന്ന റിപ്പോര്‍ട്ട്. ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്ന് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു.
ഛായാഗ്രഹണം: വിഷ്ണു ശര്‍മ്മ, ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍: ഫൊണിക്‌സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, കോ-ഡയറക്ടര്‍: ഷാജി പടൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ആര്‍ കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതന്‍, പിആര്‍ഒ: ശബരി.