കറുത്ത ഫുള്‍ സ്ലീവ് ഷര്‍ട്ടിനൊപ്പം ആഷ് കളര്‍ ബെല്‍ബോട്ടം പാന്റും ധരിച്ച് കൂള്‍ ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നടനും ഫോട്ടോഗ്രാഫറും ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്തുമായ ഷാനി ഷാക്കിയാണ് മമ്മൂട്ടിയുടെ ഈ അത്യുഗ്രന്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
തങ്ങളുടെ പുതിയ ഡിസൈനിന്റെ ഉദ്ഘാടനം ഫാഷന്‍ ഐക്കണമായ മമ്മൂട്ടി ഉദ്ഘാടനം ചെയ്തിരിക്കുന്നു എന്നാണ് ഷാനി ഷാക്കി ഈ ചിത്രങ്ങള്‍ പങ്കുവച്ച് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ബെല്‍ബോട്ടം പാന്റ് താനാണ് ഡിസൈന്‍ ചെയ്തതെന്നും ഷാനി പറയുന്നു.ഇന്‍സ്റ്റഗ്രാമില്‍ ഒരു മണിക്കൂര്‍ കൊണ്ട് 3.8 ലക്ഷത്തിലധികം ലൈക്കുകളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിവസം സമൂഹ മാദ്ധ്യമങ്ങളിലൂടെ സ്‌റ്റൈലിഷ് ഫോട്ടോ പങ്കുവച്ച് ആരാധകരെ ഞെട്ടിച്ചതിനു പിന്നാലെയാണിത്. ബെല്‍ബോട്ടം പാന്റ്‌സ് ഡിസൈന്‍ ചെയ്തത് ഷാനിയാണ്.
നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക'യാണ് മമ്മൂട്ടിയുടെ പുതിയ പ്രോജക്ട്. ബസൂക്കയുടെ തിരക്കഥയും ഡിനോ തന്നെയാണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ചിത്രത്തില്‍ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. ഹൈടെക് സാങ്കേതിക വിദ്യകളോടെയാണ് സിനിമയുടെ അവതരണം. ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു.