ദക്ഷിണേന്ത്യയിലെ യഥാര്‍ഥ സൂപ്പര്‍ താരം മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണെന്ന് നടി ജ്യോതിക .ഫിലിം കംപാനിയന്‍ സംഘടിപ്പിച്ച സിനിമാതാരങ്ങളുടെ റൗണ്ട് ടേബിളില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ജ്യോതിക കാതലില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് വാചാലയായത്.
തന്റെ പ്രശസ്തിയും സ്റ്റാര്‍ഡവും അവഗണിച്ചാണ് മമ്മൂട്ടി കാതലിലെ കഥാപാത്രം ഏറ്റെടുത്തതെന്ന് ജ്യോതിക പറഞ്ഞു. Cയുടെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ സിനിമാതിരഞ്ഞെടുപ്പും ഓരോ കഥാപാത്രത്തോടുള്ള അഭിനിവേശവും അപാരമാണെന്ന് ഒപ്പമുണ്ടായിരുന്ന നടന്‍ സിദ്ധാര്‍ഥും അഭിപ്രായപ്പെട്ടു.
കാതല്‍ സിനിമയിലെ കഥാപാത്രം തെരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് താന്‍ മമ്മൂട്ടിയോട് തന്നെ ചോദിച്ചിരുന്നെന്ന് ജ്യോതിക പറയുന്നു . ഹീറോ എന്ന് പറഞ്ഞാല്‍ ആക്ഷന്‍ റൊമാന്‍സ് മാത്രം ചെയ്യുന്ന ഒരാള് മാത്രമല്ലെന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നവരാണ് റിയല്‍ ഹീറോസ് എന്നും ആയിരുന്നു മമ്മൂട്ടിയുടെ മറുപടി എന്ന് ജ്യോതിക പറഞ്ഞു.
തനിക്ക് അദ്ദേഹത്തെ അഭിനന്ദിച്ചേ മതിയാകു, കാരണം ഈ കഥാപാത്രം വിജയിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിരുന്നു. കാരണം അത്തരമൊരു ഉയരത്തിലാണ് മമ്മൂട്ടിയുടെ ഇപ്പോഴത്തെ സ്ഥാനമെന്നും എന്ന് ജ്യോതിക പറയുന്നു. ഇതേസമയം കഴിഞ്ഞ രണ്ടു വര്‍ഷമായി മമ്മൂട്ടി വ്യത്യസ്തമായ കഥാപാത്രങ്ങളാണ് തെരഞ്ഞെടുക്കുന്നതെന്ന് സിദ്ധാര്‍ഥ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടുള്ള മമ്മൂക്കയുടെ ക്യാരക്ടര്‍ സെലക്ഷന്‍ വേറെ ലെവല്‍ ആണ്. ഈഗോയോ മറ്റോ ഒന്നുമില്ലാതെയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അത് അവിശ്വസനീയമായ കാര്യമാണ് എന്നാണ് സിദ്ധാര്‍ഥ് പറയുന്നത് .ഈ പ്രായത്തിലും നന്‍പകല്‍ നേരത്ത് മയക്കം മുതല്‍ ഈ വര്‍ഷത്തെ കാതല്‍ വരെ അടിപൊളിയായിട്ടാണ് മമ്മൂട്ടി ചെയ്തിട്ടുള്ളത്. പുതിയ കഥാപാത്രങ്ങളെ കണ്ടെത്താനുള്ള മമ്മൂട്ടിയുടെ ജിജ്ഞാസ മറ്റാരുമായും താരതമ്യപ്പെടുത്താന്‍ സാധിക്കാത്തതാനെന്നും സിദ്ധാര്‍ഥ് പറഞ്ഞു.
അതോടൊപ്പം കാതല്‍ എന്ന സിനിമയെക്കുറിച്ചും ജ്യോതിക പറയുന്നുണ്ട്. തന്റെ കരിയറില്‍ ചെയ്യാത്ത വേഷമായിരുന്നുവെന്നും, നിരവധി ഭാര്യ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു കാതലിലേ ഓമന എന്നും ജ്യോതിക പറയുന്നു. കാതലിനെ സംവിധായകനും തിരക്കഥാകൃത്തുക്കളും ട്രീറ്റ് ചെയ്ത രീതിയെക്കുറിച്ചും ജ്യോതിക സംസാരിക്കുന്നുണ്ട്. ഇന്റിമേറ്റ് രംഗങ്ങള്‍ ഒന്നും കാണിക്കാതെ ഹോമോസെസ്‌ക്അലിറ്റിയെക്കുറിച്ച് സംസാരിക്കുന്നുണ്ട് എന്നും ഒപ്പം ഡയലോഗിന് മാത്രമായല്ല സൈലെന്‍സിനു ഒരു സിനിമയില്‍ എത്രത്തോളം പ്രാധാന്യമുണ്ട് എന്ന് കാതല്‍ മനസിലാക്കി തന്നു ഈന്നും ജ്യോതിക പറയുന്നു..
മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍ ദി കോര്‍. ഡിസംബര്‍ 23ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. നാലാം ആഴ്ച കഴിയുമ്പോഴും ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് കാതല്‍. എഴുപത് തീയറ്ററുകളിലാണ് കാതല്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. കാതല്‍ ഇതിനോടകം പതിനാലു കോടിയിലധികം രൂപ കല്ലെച്റ്റ് ചെയ്തു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഔദ്യോഗിക വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലാത്തതിനാല്‍ കണക്കുകളില്‍ വ്യക്തതയില്ല. ചുരുങ്ങിയ ബജറ്റില്‍ ഒരുക്കിയത് കൊണ്ട് തന്നെ കാതലിന്റേത് വാന്‍ വിജയമാണെന്നാണ് ട്രേഡ് അണലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്