കണ്ണൂര്‍ സ്‌ക്വാഡി'ന്റെ വിജയം ആഘോഷങ്ങള്‍ക്കിടെ കുടുംബത്തൊടൊപ്പം യാത്രക്കായി മാറ്റി വച്ചിരിക്കുകയാണ് മമ്മൂട്ടി. തെലുങ്ക് ചിത്രം യാത്രയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ നടന്‍ കഴിഞ്ഞ ദിവസം ഭാര്യയ്‌ക്കൊപ്പം ഇറ്റലിയില്‍ എത്തി. ഒക്ടോബര്‍ 25ന് മടങ്ങിയെത്തും.
മടങ്ങിയെത്തിയ ശേഷം നടന്‍ വൈശാഖ് ചിത്രത്തില്‍ ജോയ്ന്‍ ചെയ്യും. ചിത്രം ഒക്ടോബര്‍ 24ന് കൊച്ചിയില്‍ ആരംഭിക്കും.വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഞ്ജന ജയപ്രകാശ് ആണ് മമ്മൂട്ടിയുടെ നായിക .മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി കോട്ടയംകാരന്‍ അച്ചായനായി എത്തുന്നു.
ചിത്രത്തിന്റെതെന്ന് കരുതുന്ന അടിപൊളി ജോസിന്റെ ലുക്കില്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ അടുത്തിടെ വൈറലായി മാറിയിരുന്നു.കൊച്ചിയില്‍ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു കാറോടിച്ച് വരുന്ന മമ്മൂട്ടിയുടെ വീഡിയോയിലൂടെയാണ് ലുക്ക് ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്.
ഡേറ്റ് ക്ലാഷിനെ തുടര്‍ന്ന് നയന്‍താരയ്ക്ക് പകരം അഞ്ജു ജയപ്രകാശ് ആണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. ഫഹദ് ഫാസില്‍ നായകനായ പാച്ചുവും അത്ഭുതവിളക്കും സിനിമയില്‍ ഹംസധ്വനി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ താരമാണ് അഞ്ജന ജയപ്രകാശ്. അഞ്ജനയുടെ രണ്ടാമത്തെ ചിത്രമാണ്. അനശ്വര രാജന്‍ ആണ് മറ്റൊരു പ്രധാന താരം. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആണ് മമ്മൂട്ടി - വൈശാഖ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയയില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയ മമ്മൂട്ടിയും കുടുംബവും സിഡ്നിയില്‍ നിന്ന് കാന്‍ബറിയിലേക്കും അവിടെ നിന്ന് മെല്‍ബണിലേക്കും ഏകദേശം 2300 കിലോമീറ്റര്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.