മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നാല് ദിവസം കൊണ്ട് 20 കോടിയിലേറെ കളക്ഷനാണ് ചിത്രം വേള്‍ഡ് വൈഡായി സ്വന്തമാക്കിയത്. എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിനും (മമ്മൂട്ടി) സംഘവും കൊലക്കേസ് പ്രതികളെ പിടികൂടാന്‍ നടത്തുന്ന യാത്രയാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയടക്കം നാല് പേരാണ് കണ്ണൂര്‍ സ്‌ക്വാഡിലുള്ളത്. പ്രതികള്‍ക്കായുള്ള തെരച്ചിലില്‍ കണ്ണൂര്‍ സ്‌ക്വാഡിന്റെ സന്തതസഹചാരിയാണ് ടാറ്റാ സുമോ. ഏത് പ്രതിസന്ധിഘട്ടത്തിലും അന്വേഷണ സംഘത്തിന് സഹായമാകുന്നുണ്ട് ഈ വാഹനം.
സിനിമ കണ്ടവര്‍ക്ക് ആര്‍ക്കും കണ്ണൂര്‍ സ്‌ക്വാഡിലെ ആ അഞ്ചാമനെ മറക്കാന്‍ കഴിയില്ല.ഇപ്പോഴിതാ ഈ വണ്ടി മമ്മൂട്ടി വാങ്ങി എന്ന് പറയുകയാണ് ചിത്രത്തിന്റെ തിരക്കഥകൃത്തും ചിത്രത്തില്‍ അഭിനയിച്ച ഒരാളുമായ റോണി ഡേവിഡ് രാജ്.
ആ സുമോ മമ്മൂട്ടി കമ്പനി സ്വന്തമാക്കി എന്നാണ് റോണി പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കുറച്ച് അധികം ദിനം ഉണ്ടായിരുന്നത് കൊണ്ട് മമ്മൂട്ടി കമ്പനി ആ വണ്ടി വാങ്ങുകയായിരുന്നു എന്നാണ് റോണി പറഞ്ഞത്.
രണ്ട് ടാറ്റാ സുമകളാണ് ഞങ്ങള്‍ ചിത്രത്തിനായി ഉപയോ?ഗിച്ചത്. ഒരെണ്ണം പോയി കഴിഞ്ഞാല്‍ അടുത്തത് എന്ന നിലയ്ക്ക് ബാക്ക് പോലെ വച്ചിരുന്നു. റോബി(സംവിധായകന്‍) വണ്ടിയും കൊണ്ട് നമ്മളില്ലാതെ പോയി ചില ഷോട്ടുകള്‍ എടുത്തിട്ടുണ്ട്. അതാണ് വണ്ടിയുടെ ചില കട്ടുകള്‍. നിലവില്‍ ആ വണ്ടി മമ്മൂട്ടി കമ്പനിയില്‍ ഉണ്ടാകും. അദ്ദേഹം അത് വാങ്ങി. ഇത്രയും ദിവസം ഷൂട്ട് ഉള്ളതല്ലേ. അപ്പോള്‍ വാങ്ങാത വഴിയില്ലല്ലോ', എന്നാണ് റോണി പറഞ്ഞത്.