'2018' എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ജൂഡ്ആന്റണിയെക്കുറിച്ചു നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട്' എന്നാണ് മമ്മൂട്ടി പറഞ്ഞത്.
രാമര്‍ശം ബോഡിഷെയിമിങ് ആണെന്നു പറഞ്ഞായിരുന്നു സാമൂഹിക മാധ്യമത്തില്‍ ചര്‍ച്ച ഉയര്‍ന്നത്. ഇതോടെ ഇതില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു.
മമ്മൂട്ടി കുറിച്ചതിങ്ങനെയായിരുന്നു.
'പ്രിയരെ കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രൈലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ 'ജൂഡ് ആന്റണി'യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം ്പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി''.
എന്നാല്‍ നടന്‍ മമ്മൂട്ടിക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വന്നതില്‍ തനിക്കും ഖേദമുണ്ടെന്നും സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. തന്റെ തല കാരണം മമ്മൂട്ടിക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വന്നതില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുയെന്ന് ജൂഡ് ആന്റണി മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തി. മമ്മൂട്ടിയുടെ വാക്കുകള്‍ തനിക്ക് അഭിനന്ദനമായിട്ടാണ് തോന്നിയതെന്നും ജൂഡ് തന്റെ കമന്റില്‍ കൂട്ടിച്ചേര്‍ത്തു.