മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള സിനിമ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം പ്രഖ്യാപിച്ചു. മമ്മൂട്ടിയും ഹിറ്റ്‌മേക്കര്‍ വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ടര്‍ബോ എന്നാണ് പേരിട്ടിരിക്കുന്നത്. മിഥുന്‍ മാനുവേല്‍ തോമസാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി ഇന്ന് പുറത്ത് വിട്ടു. സിനിമയുടെ പൂജ ഇന്ന് ഒക്ടോബര്‍ 24ന് കോയമ്പത്തൂരില്‍ വെച്ച് നടന്നു. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ നായിക അഞ്ജന ജയപ്രകാശ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കും
രണ്ടാഴ്ചയ്ക്കുശേഷം മമ്മൂട്ടി ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും. തമിഴ് നടന്‍ അര്‍ജുന്‍ ദാസിന്റെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണ് ടര്‍ബോ. കൈദി എന്ന ചിത്രത്തിലൂടെ മലയാളത്തിനും പരിചിതനാണ് അര്‍ജുന്‍ദാസ്. നിരഞ്ജന അനൂപ് മറ്റൊരു താരം.
100 ദിവസത്തെ ചിത്രീകരണമാണ് പ്‌ളാന്‍ ചെയ്യുന്നത്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും വൈശാഖവും വീണ്ടും ഒരുമിക്കുന്ന ടര്‍ബോയ്ക്ക് കൊച്ചിയിലും ദുബായിലും ചിത്രീകരണമുണ്ട്.ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആണ് രചന നിര്‍വഹിക്കുന്നത് . നേരത്തെ അടിപൊളി ജോസ് എന്നു പേരിടാനായിരുന്നു ആലോചന. വിഷ്ണു ശര്‍മ്മ ആണ് ഛായാഗ്രഹണം. സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്. എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍.അതേസയമം മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ് ക്വാഡ് 100 കോടി ക്‌ളബില്‍ പ്രവേശിക്കാന്‍ തയാറെടുക്കുന്നു. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം പൊലീസ് കഥയാണ് പറയുന്നത്.
തന്റെ 'ആദ്യ സിനിമയുടെ' ചിത്രീകരണം പോലെ അടുത്ത 100 ദിവസം തികച്ചും വെല്ലുവിളി നിറഞ്ഞതാണെന്ന് അറിയിച്ചുകൊണ്ട് സംവിധായകന്‍ വൈശാഖ് ചിത്രത്തിന്റെ ടൈറ്റില്‍ പങ്കുവെച്ചത്. നേരത്തെ മിഥുന്‍ മാനുവേല്‍ ജയസൂര്യ നായകനാക്കി കൊണ്ട് ടര്‍ബോ പീറ്റര്‍ എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. ആ ചിത്രമാണോ ഇതെന്ന് ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ടൈറ്റില്‍ പ്രഖ്യാപനത്തിന് ശേഷം ഉയരുകയും ചെയ്തു. എന്നിരുന്നാലും മമ്മൂട്ടിയുടെ ഒരു കോമഡി ആക്ഷന്‍ ചിത്രമാകും അണിയറയില്‍ ഒരുങ്ങുന്നതെന്ന പ്രതീക്ഷിയിലാണ് ആരാധകര്‍. ചിത്രത്തിന്റേതെന്ന് ആരാധകര്‍ കരുതുന്ന മമ്മൂട്ടിയുടെ ലുക്കും നേരത്തെ വൈറലായിരുന്നു.