Latest News

മല്ലികാ സുകുമാരന്‍ സിനിമാ ജീവിതത്തിലെ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ചടങ്ങില്‍ നിറഞ്ഞ് നിന്ന് പൃഥിയും ഇന്ദ്രജിത്തും; വേദിയില്‍ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ വിതുമ്പി പൃഥി;  മല്ലികാ വസന്തം @ 50 എന്ന പരിപാടി ആഘോഷമാക്കി തലസ്ഥാനം

Malayalilife
മല്ലികാ സുകുമാരന്‍ സിനിമാ ജീവിതത്തിലെ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ചടങ്ങില്‍ നിറഞ്ഞ് നിന്ന് പൃഥിയും ഇന്ദ്രജിത്തും; വേദിയില്‍ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ വിതുമ്പി പൃഥി;  മല്ലികാ വസന്തം @ 50 എന്ന പരിപാടി ആഘോഷമാക്കി തലസ്ഥാനം

ടി മല്ലിക സുകുമാരന്‍ സിനിമയില്‍ എത്തിയതിന്റെ അമ്പതാം വര്‍ഷം തലസ്ഥാന നഗരം ആഘോശമാക്കിയിരിക്കുകയാണ്.മല്ലിക വസന്തം @50 എന്ന പരിപാടിയില്‍ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മരുമക്കളായ സുപ്രിയയും പൂര്‍ണിമയും മല്ലികയുടെ സിനിമാ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രാഷ്ട്രീയ-സാംസ്‌കാരിക രം?ഗത്തെ നിരവധി പ്രമുഖരുമെല്ലാം ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മക്കള്‍ പങ്ക് വച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ മനംകവരുന്നത്.

മല്ലിക വസന്തം @50 നടത്തുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ മക്കള്‍ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ വരില്ലേ എന്ന വേവലാതിയായിരുന്നു അമ്മക്കെന്നും ഇരുവരും തിരക്കുള്ള താരങ്ങളായതിനാല്‍ ഡേറ്റ് തീരുമാനിക്കുമ്പോള്‍ സ്ഥലത്ത് ഇല്ലാതെ പോകുമോയെന്നതായിരുന്നു  ടെന്‍ഷെന്നും പൃഥി പങ്ക് വച്ചു,

പരിപാടിയില്‍ പങ്കെടുക്കാന്‍ മക്കള്‍ രണ്ടുപേരും കുടുംബത്തോടൊപ്പം വന്നു.  വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ തൊണ്ടയിടറിക്കൊണ്ടാണ് പൃഥ്വിരാജ് പ്രസംഗം അവസാനിപ്പിച്ചത്. പൃഥ്വിരാജിന്റെ വാക്കുകള്‍ കേട്ട് മല്ലികയുടെയും കണ്ണുകള്‍ നിറയുന്നതും വൈറല്‍ വീഡിയോയില്‍ കാണാം.

ഇന്ന് സിനിമയില്‍ രണ്ട് ദശാബ്ധങ്ങള്‍ പിന്നിട്ട് നില്‍ക്കുന്ന എന്നെയും ചേട്ടനെയും പോലുള്ള പുതിയ ജെനറേഷന്‍ ആളുകള്‍ക്ക് തീര്‍ച്ചയായും മനസിലാക്കാന്‍ സാധിയ്ക്കും. അമ്പത് വര്‍ഷം എന്നാല്‍ എത്ര വലിയ അച്ചീവ്മെന്റാണെന്ന്. അതില്‍ ഏറ്റവും വലിയ അത്ഭുതമെന്ന് പറയാവുന്നത്. ഇടയില്‍ ഒരു കാല്‍ നൂറ്റാണ്ട് അമ്മ സിനിമയില്‍ നന്നും പൂര്‍ണമായും വീട്ടുനിന്നിരുന്നു. വീട്ടമ്മ എന്ന നിലയില്‍ കുടുംബവും കുട്ടികളുമൊക്കെയായി മാറി നിന്ന കാലം.' 'എന്നിട്ടും തിരിച്ചുവന്ന് ഒരു ഗംഭീര റീ സ്റ്റാര്‍ട്ട് അമ്മയ്ക്ക് അമ്മയുടെ കരിയറില്‍ നല്‍കാനായി സാധിച്ചു. എനിക്കറിയില്ല ലോകത്ത് എത്ര മക്കള്‍ക്ക് ഈ ഭാഗ്യം കിട്ടിയിട്ടുണ്ടാവുമെന്ന്. ഒരു പക്ഷെ ഞാന്‍ മാത്രമായിരിക്കും അമ്മയ്ക്കൊപ്പം അഭിനയിക്കുകയും അമ്മയെ സംവിധാനം ചെയ്യുകയും അമ്മ അഭിനയിച്ച സിനിമ നിര്‍മിയ്ക്കുകയും ചെയ്ത ഏക മകന്‍. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.'


'ചേട്ടന്‍ പറഞ്ഞതുപോലെ അമ്മയ്ക്കൊപ്പം അഭിനയിക്കുമ്പോഴും അമ്മയെ സംവിധാനം ചെയ്യുമ്പോഴും മോണിറ്ററില്‍ അമ്മയുടെ ഷോട്ടുകള്‍ വീണ്ടും വീണ്ടും കാണുമ്പോഴും എനിക്ക് തന്നെയുണ്ടാവുന്ന ഒരു തിരിച്ചറിവുണ്ട്. അമ്മ തന്നെയാണ് ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റ്. അമ്മയുടെ കഴിവിന് ഇനിയും കുറേ കാര്യങ്ങള്‍ അമ്മയ്ക്ക് സിനിമയില്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.' 'അതിനപ്പുറം അമ്മ എന്ന ആര്‍ട്ടിസ്റ്റിനെ കുറിച്ച് പറയാനുള്ള വളര്‍ച്ചയൊന്നും ഞാന്‍ എന്ന നടനില്ല. എന്റെ അമ്മ എന്ന നിലയ്ക്ക് ഞാന്‍ നാല്‍പത്, നാല്‍പത്തിയൊന്ന് വര്‍ഷം കാണുന്ന വ്യക്തിയാണ് അമ്മ. ഞാന്‍ കണ്ട ഏറ്റവും ധീരയായ സ്ത്രീയാണ് എന്റെ അമ്മ. അമ്മ കഴിഞ്ഞിട്ടേയുള്ളൂ എന്റെ ജീവിതത്തില്‍ മറ്റൊരു ശക്തി. എനിക്കിപ്പോഴും ഓര്‍മയുണ്ട്.' 'അച്ഛന്‍ മരിച്ച് ഞങ്ങള്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ ഞാനും ചേട്ടനും അച്ഛനൊപ്പം ആംബുലന്‍സിലായിരുന്നു. അമ്മ ഒറ്റയ്ക്ക് മറ്റൊരു വണ്ടിയിലാണ് പോകുന്നത്. അന്ന് ഞാന്‍ ആലോചിക്കുന്നുണ്ടായിരുന്നു.... എനിക്ക് ചേട്ടനുണ്ട്. അയ്യോ അമ്മ ഇനി എന്ത് ചെയ്യുമെന്ന്. അമ്മ എന്ത് ചെയ്തു എന്നതിനുത്തരമാണ് ഇന്ന് ഇന്ദ്രജിത്തും പൃഥ്വിരാജും ഇങ്ങനെ നില്‍ക്കുന്നതെന്ന്', തൊണ്ടയിടറിക്കൊണ്ട് പറഞ്ഞ് പൃഥ്വിരാജ് അവസാനിപ്പിച്ചു.

ജീവിതത്തിലെ ഏറ്റവും ശക്തയായ സ്ത്രീയായ അമ്മ തന്നെയാണ് താന്‍ കണ്ട വലിയ അഭിനേത്രിയെന്നു മകന്‍ ഇന്ദ്രജിത്തും പങ്ക് വച്ചു.

mallika sukumaran 50 in film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES