ക്രിസ്റ്റി' എന്ന പുതിയ ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് നടി മാളവിക മോഹനന്.ക്രിസ്റ്റി' എന്ന ടൈറ്റില്‍ റോളിലായിരുന്നു ചിത്രത്തില്‍ മാളവിക മോഹനന് അഭിനയിച്ചത്.മോഡല്‍ എന്ന നിലയിലും ശ്രദ്ധ നേടിയ നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
അതീവ ഗ്ലാമറസ് വേഷത്തിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട കിന്ഡാ വേഷമെന്ന് കുറിച്ച് നടി തന്നെയാണ് ചിത്രങ്ങള്‍ പങ്ക് വച്ചത്.
വൈഷ്ണവ് പ്രണവ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ മാളവിക മോഹനന് മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു ക്രിസ്റ്റി.
നവാഗതനായ ആല്വിന് ഹെന്റിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അക്ഷരങ്ങളുടെ 'ലോകത്തെ പ്രതിഭാധനന്മാര് എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആര് ഇന്ദുഗോപനും ഒത്തുചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രമാണ് 'ക്രിസ്റ്റി'. ആനന്ദ് സി ചന്ദ്രന് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്വഹിച്ചപ്പോള് മാത്യു തോമസ് നായക കഥാപാത്രമായ 'റോയ്'യെ അവതരിപ്പിച്ചു.
ഒരിടവേളയ്ക്ക് ശേഷം മാളവിക മോഹനന് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. 'പട്ടം പോലെ', 'ഗ്രേറ്റ് ഫാദര്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാളവികാ മോഹനന് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്.