മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നടിയും അവതാരകയുമായ മാളവിക കൃഷ്ണദാസ്. നടിയെ കൂടാതെ അവതാരകയായും നൃത്തകിയായും താരം തിളങ്ങുകയാണ്. മിനി സിക്രീൻ പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ് മാളവിക കൃഷ്ണദാസ്. മാളവിക, മലയാളികളുടെ മാളുവായി മാറുന്നത് നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ്. ലാൽജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതനിലൂടെ താരം ബിഗ്‌സ്‌ക്രീനിലേക്കും ചുവടു വെച്ചു കഴിഞ്ഞു. ഇരുകയ്യോടെയുമാണ് പ്രേക്ഷകർ മാളവിക ഈയിടെ അഭിനയിച്ച മിഴി രണ്ടിലും എന്ന ആൽബം സ്വകരിച്ചത്. ennal ഇപ്പോൾ അച്ഛന്റെ വിയോഗത്തെക്കുറിച്ച് പറയുകയാണ് മാളവിക.
ഖത്തറിലേയ്ക്ക് പോകുമ്പോഴായിരുന്നു വിയോഗം . എനിക്കൊപ്പം ഒരാൾക്ക് മാത്രമേ ഖത്തറിലേയ്ക്ക് പോകാൻ കഴിയുള്ളൂ. അങ്ങനെ അച്ഛനും ഞാനും പോയി. ഷോയെല്ലാം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപ്രതീക്ഷിതമായി എല്ലാം സംഭവിച്ചത്. ഫ്ലൈറ്റിൽ വച്ച് അച്ഛന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനം അടിയന്തരമായി ഇറക്കി. ഉടൻ തന്നെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആ സമയത്തൊന്നും അതിന്റെ ഗൗരവം എനിക്ക് മനസിലായിരുന്നില്ല. അന്ന് പതിനൊന്ന് വയസേ ഉണ്ടായിരുന്നുള്ളു എനിക്ക്.
ഒരു ദുശീലവുമില്ലാത്ത വളരെ ആക്ടീവായിട്ടുള്ള ഒരാളായിരുന്നു അച്ഛൻ. അദ്ദേഹം നല്ല ഭക്ഷണപ്രിയനായിരുന്നു. എന്റെ ആ ഒരു പ്രായത്തിൽ അതൊക്കെ സംഭവിച്ചത് നന്നായി എന്നാണ് ഞാൻ ഇപ്പോൾ വിചാരിക്കുന്നത്. ഇപ്പോഴൊക്കെയാണെങ്കിൽ ഒരു തരത്തിലും അത് എനിക്ക് താങ്ങാൻ കഴിയില്ല.