മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോടെ മലയാളിക്ക് എന്നും സ്‌നേഹമാണുള്ളത്. ഇവരുടെ മകന്‍ കാളിദാസിനെയും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ജയറാമിന്റെ മകള്‍ മാളവിക ഫാഷന്‍ രംഗത്തേക്ക് കടന്നതിന്റെ ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിക്കുകയും ചെയ്‌തു.
മാളവിക ഫോട്ടോ ഷൂട്ടുമായും പരസ്യ വീഡിയോയുമൊക്കെയായിട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ സജീവമാകുന്നത്. താരപുത്രിയുടെ പരസ്യ വീഡിയോ ഇതിനകം തന്നെ വൈറലാകുകയും ചെയ്‌തു. സിനിമ മേഖലയിലേക്ക് ചുവട് വച്ചില്ലെങ്കിലും മാളവികയ്ക്കും നിരവധി ആരാധകരാണ് ഉള്ളത്. അച്ഛന്‍ ജയറാമിനൊപ്പം മാളവിക പരസ്യത്തിലും അഭിനയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ മാളവികയുടെ ഏതാനും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മാളവിക ചുവന്ന കാഞ്ചീപുരം സാരിയില്‍ അതിമനോഹരിയായാണ് പ്രത്യക്ഷപ്പെടുന്നത്.
അതേസമയം നിരവധി പേരാണ് ഇതിനോടകം ചിത്രം കണ്ട് മികച്ച അഭിപ്രായം പറഞ്ഞിരിക്കുന്നത്. സിനിമയേക്കാള്‍ തനിക്ക് മോഡലിംഗ് ആണ് താല്‍പ്പര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ല എന്നും തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നും മാളവികയുടെ സിനിമാപ്രവേശനത്തെ കുറിച്ച് ചോദിച്ചാല്‍ ഉള്ള പ്രതികരണവുമാണ്.