Latest News

130 ദിവസം നീണ്ടു നിന്ന തീവ്രമായ ഷൂട്ടിങ്ങിന് പാക്കപ്പ്; മോഹന്‍ലാല്‍  ചിത്രം മലൈക്കോട്ടൈ വാലിബന് പാക്കപ്പ് വിളിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

Malayalilife
 130 ദിവസം നീണ്ടു നിന്ന തീവ്രമായ ഷൂട്ടിങ്ങിന് പാക്കപ്പ്; മോഹന്‍ലാല്‍  ചിത്രം മലൈക്കോട്ടൈ വാലിബന് പാക്കപ്പ് വിളിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

സിനിമാസ്വാദകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന് പാക്കപ്പ്. 130 ദിവസം നീണ്ടു നിന്ന തീവ്രമായ ഷൂട്ടിങ്ങിനാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പാക്കപ്പ് പറഞ്ഞത്. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്‌സ് ലാബ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കുറച്ചധിക ദിവസത്തെ ഷൂട്ടിങ് നമ്മള്‍ പൂര്‍ത്തിയാക്കി. അതില്‍ വളരെ സന്തോഷമുണ്ട്. എല്ലാവരോടും നന്ദി പറയുകയാണ്. ഈ സിനിമ എല്ലാവര്‍ക്കും അഭിമാനിക്കാന്‍ കാരണമാവണമെന്നും പ്രേക്ഷകര്‍ ഇഷ്ടപ്പെടണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. പാക്ക് അപ്പ്‌ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ഹൈ ബഡ്ജറ്റഡ് സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്‌സ് സേവ്യര്‍ ആണ്. 

മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്കിനും പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ദൈര്‍ഖ്യം കുറഞ്ഞ ടീസറിനും ഗംഭീര പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. ലിജോയുടെയും ടീമിന്റെയും മേക്കിങ് മികവില്‍ മോഹന്‍ലാല്‍ എന്ന പ്രതിഭാസത്തോടൊപ്പം മലയാള സിനിമയില്‍ പുതിയ കാഴ്ചാനുഭവം മലൈക്കോട്ടൈ വാലിബന്‍ സമ്മാനിക്കുമെന്നുറപ്പാണ്. ചിത്രത്തിന്റെ  റിലീസ് അപ്ഡേറ്റുകള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിയുന്നതനുസരിച്ച് പ്രേക്ഷകരിലേക്കെത്തും. കാത്തിരിക്കാം തിയേറ്ററില്‍ വാലിബന്‍ ഗര്‍ജനം മുഴങ്ങാന്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

malaikottai vaaliban pack up

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES