സൗത്ത് ഇന്ത്യയിലെ പ്രമുഖ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. മേയ്ക്കപ്പ് ഫീല്‍ഡില്‍ വളരെയധികം തിരക്കുള്ള രഞ്ജുവിന് ആരാധകരും ഏറെയാണ്. രഞ്ജു കൈ തൊട്ടാല്‍ ഏത് പെണ്ണും സുന്ദരിയാവും എന്നൊരു ധാരണയും പൊതുവേയുണ്ട്. ട്രാന്‍സ് ജെന്‍ഡറായതുകൊണ്ട് തന്നെ ഒരുപാട് കഷ്ട്പ്പാടുകള്‍ സഹിച്ചാണ് രഞ്ജു ഇന്ന് കാണുന്ന രഞ്ജുവായത്. ഇപ്പോള്‍ ഒരു പ്രമുഖ മേയ്്ക്കപ്പ് ആര്‍ട്ടിസ്റ്റ് മാത്രമല്ല രഞ്ജു ധ്വയ ട്രാന്‍സ് ജെന്‍ഡേഴ്സ് ആര്‍ട്സ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സെക്രട്ടറി കൂടെയാണ്. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെയും പ്രൊഫഷനിലെയും വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് രഞ്ജു..
ഇന്നത്തെ രഞ്ജു രഞ്ജിമാര്‍ എന്ന മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റില്‍ നിന്ന് പുറകിലേയ്ക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ എന്താണ് തോന്നുന്നത്?
രഞ്ജു രഞ്ജിമാര്‍ : ഒരു തിരുത്തോട് കൂടെ തുടങ്ങാം. സെലിബ്രിറ്റികള്‍ എനിക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു സിറ്റുവേഷന്‍ എന്ന് പറയുന്നത്, അത് വെറുതെ പറയുന്നതാണ്. അതൊക്കെ വെറുതെ ഭംഗി വാക്ക് പറയുന്നതാണ്. കാരണം ഇപ്പോഴത്തെ കാലത്ത് ഒരു മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് അല്ലെങ്കില്‍ മറ്റൊരു മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് അവെയിലബിളിറ്റിയുണ്ട്. പക്ഷെ ഞാനുമായി ചേര്‍ന്ന് നില്‍ക്കുന്ന ചില ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട്. അവര്‍ എന്റെ ഡേറ്റ് ഇംപോര്‍ട്ടന്റ് കൊടുക്കുന്നവരാണ്. അങ്ങനെ എല്ലാ സെലിബ്രിറ്റികളും ആര്‍ട്ടിസ്റ്റുകളും അങ്ങനെയല്ല. ഞാനുമായി ചേര്‍ന്ന് നില്‍ക്കുന്ന കുറച്ച് ആളുകളുണ്ട്.
പിന്നെ പിന്നിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ അഭിമാനം, സന്തോഷം. എന്താണ് പറയേണ്ടതെന്ന് അറിയില്ല. കാരണം എന്താണെന്ന് വെച്ചാല്‍ പാര്‍ശവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തില്‍ നിന്നുകൊണ്ട് ഞാന്‍ ഇവിടം വരെ എത്തിയെന്ന് പറയുമ്പോള്‍ തന്നെ, എനിക്ക് അറിയില്ല മറ്റുള്ളവരുടെ ജീവിത രീതി വെച്ച് താരതമ്യം ചെയ്യുമ്പോള്‍ എ ആം സോ ലക്കി പേഴ്സണ്‍.
രഞ്ജു രഞ്ജിമാര്‍ എന്ന പേരിനെ കുറിച്ച?
സത്യത്തില്‍ അത് രഞ്ജു രഞ്ജിമ എന്നൊരു ക്രിയേഷന്‍ നടന്നതായിരുന്നു. അണ്‍ഫോര്‍ച്ചുനേറ്റിലി ക്രിയേറ്റ് ചെയ്ത സമയം രഞ്ജിമായുടെ അപ്പുറത്ത് ഒരു ആര്‍ കയറി വന്നു. അപ്പോള്‍ അങ്ങനെ അത് ജോയിന്റ് ആയതാണ്, രഞ്ജു രഞ്ജിമാര്‍ എന്നുള്ളത്. ഞാന്‍ രഞ്ജു രഞ്ജിമ എന്നൊരു ഐഡി ക്രിയേറ്റ് ചെയ്തതായിരുന്നു. അപ്പോള്‍ ആക്സിഡന്റിലി സംഭവിച്ചതാണ് പക്ഷെ ലക്കായി എന്ന് തോന്നുന്നു. കാരണം എവിടെ ചെല്ലുമ്പോഴും ഒരു വെറൈറ്റി പേര് പോലെ സഭ്യസാജി , മനീഷ് മല്‍ഹോത്ര എന്നെല്ലാം പറയുന്നത് പോലെ രഞ്ജു രഞ്ജിമാര്‍ എന്നുള്ള ഒരു സെപ്പറേറ്റ് ആയി നില്‍ക്കുന്ന പേര് പോലെ തോന്നാറുണ്ട്.
കുടുംബം, സ്വദേശം, പഠനം ?
കൊല്ലം ജില്ലയിലാണ് ഞാന്‍ ജനിച്ചത്. പുന്തളത്താഴം എന്ന് പറയുന്ന സ്ഥലത്ത്. അച്ഛന്റെയും അമ്മയുടെയും നാല് മക്കളില്‍ ഏറ്റവും ഇളയ അംഗമായിരുന്നു ഞാന്‍. ഞങ്ങളെ പറ്റി തന്നെ പറയുന്നത് പോലെ ആണ്‍ ശരീരത്തില്‍ ജീവിച്ച ഒരു പെണ്‍മനസ് ആയിരുന്നു. ഒരു സാധാരണ കുടുംബം, സാധാരണയിലും സാധാരണ കുടുംബമായിരുന്നു എന്റേത്. പഠിച്ചത് ഗവണ്‍മെന്റ് മീനാക്ഷി വിലാസം സ്‌ക്കൂളിലാണ്, പുന്തളത്താഴത്ത്. അത് കഴിഞ്ഞ പ്രീ ഡിഗ്രിക്ക് കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ പഠിച്ചു. അതിന് ശേഷം എറണാകുളത്തേയ്ക്ക് വന്നു.
മേയ്ക്കപ്പ് എന്ന ഫീല്‍ഡിനോട് എപ്പോള്‍ മുതലാണ് ഇഷ്ടം തോന്നി തുടങ്ങിയത്?
മേയ്ക്കപ്പ് എന്ന് പറയുന്നത്, അതൊരു മേയ്ക്കപ്പ് ആണോ എന്ന് എനിക്ക് അറിയില്ല. കാരണം എന്റെ ഒക്കെ ഒരു കാലഘട്ടത്തില്‍ അണിഞ്ഞൊരുങ്ങുക എന്നതാണ്. മേയ്ക്കപ്പ് എന്നൊരു വാക്ക് പോലും ഞാന്‍ കേട്ടിട്ടില്ല. അപ്പോള്‍ അണിഞ്ഞൊരുങ്ങി. ആരാണ് ഒരുക്കുന്നത്, എങ്ങനെയാണ് ഒരുങ്ങുന്നത് എന്നുള്ള ഒരു അടിസ്ഥാനത്തില്‍ നിന്ന് കൊണ്ടാണ് ഞാന്‍ തനിയെ എന്റെ കണ്ണും പുരുകവും എഴുതാന്‍ തുടങ്ങും. അങ്ങനെ എന്റെ ചേച്ചിയുടെ കുട്ടികള്‍ക്ക് ഐബ്രോസ് ഒക്കെ ചെയ്ത് കൊടുക്കും, അവരെ കുളിപ്പിച്ച് ഒരുക്കുന്നത്. ഒരുപക്ഷേ അതായിരിക്കാം എന്റെ ജീവിതത്തിലെ ആദ്യത്തെ മേയ്ക്കപ്പ് എന്ന് പറയുന്നത്. ആ മേയ്ക്കപ്പ് ഇത്രയും വലിയ ഒരു ഫീല്‍ഡ് ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷെ അണിഞ്ഞൊരുങ്ങാന്‍ എനിക്ക് വലിയ ഇന്‍ഡ്രസ്റ്റായിരുന്നു. പലപ്പോഴും എനിക്ക് അധികമായി ഒരുങ്ങാന്‍ പറ്റാത്തത് കൊണ്ടായിരുന്നു ഞാന്‍ എന്റെ ചേച്ചിയുടെ പെണ്‍മക്കളെയും ചേട്ടന്റെ മകളെയും ബന്ധുക്കളുടെ മക്കളെയൊക്കെ, പെണ്‍കുട്ടികള്‍ എല്ലാവരെയും ഞാന്‍ വൈകിട്ട് കുളിപ്പിച്ച് ഒരുക്കി അവര്‍ക്ക് മുല്ലപ്പൂവൊക്കെ ചൂടി കൊടുത്ത്, അവരെ നന്നായി സുന്ദരിയായി ഒരുക്കി നിര്‍ത്തുന്നത് ഞാനായിരുന്നു. അതാണ് എന്റെ മേയ്ക്കപ്പിന്റെ ബാക്ക്ഗ്രൗണ്ട്.
മേയ്ക്കപ്പ് ഫീല്‍ഡില്‍ വന്നതിന് ശേഷം ഫസ്റ്റ് ആരെയാണ് മേയ്ക്കപ്പ് ചെയ്തത് ?
ഫീല്‍ഡില്‍ വന്നതിന് ശേഷം ആര്‍ക്കാണ് ഫസ്റ്റ് മേയ്ക്കപ്പ് ചെയ്തതെന്ന് ചോദിച്ചാല്‍, എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ലാല്‍ജോസ് സാറിനാണ്, ഞാന്‍ ആദ്യം ഒരു മെയില്‍ ഫേസിലാണ് മേയ്ക്കപ്പ് ചെയ്യുന്നത്. അതിന് ശേഷം ജ്യോതിര്‍മയ്യുടെ കൂടെയായി. ജ്യോതിര്‍മയ്യുടെ കൂടെയുള്ള ഒരു എക്‌സപീരിയന്‍സ് എന്ന് പറഞ്ഞ് കഴിഞ്ഞാല്‍, ആസ് എ രഞജു രഞ്ജിമാര്‍ എന്ന് പറയുന്ന ഒരു വ്യക്തി ഈ സീറ്റില്‍ ഇരിക്കാന്‍ ഒരു മൂല കാരണം ജ്യോതിര്‍മയ് ആണ്. ജ്യോതിര്‍മയ് കൂടി കൈവെച്ചത് കൊണ്ടാണ് ആസ് എ രഞജു രഞജിമാര്‍ എന്ന മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് പിറന്നത്.
റിമി ടോമിയുമായുള്ള സൗഹൃദം?
ഞാനും റിമിയും ഒരേ നക്ഷത്രമാണ്. അപ്പോള്‍ ഞങ്ങളുടെ വേവ് ലെങ്ത്തുകള്‍ ഏകദേശം ഒരുപോലെയാണ്. പിന്നെ അതിനേക്കാള്‍ ഉപരി ഞാന്‍ കൂടുതലും എന്റെ പൊട്ടത്തരങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ഒക്കെ ചെയ്യുന്ന ഒരു സോണാണ് റിമി എന്ന് പറയുന്നത്. റിമിയും അതുപോലെ തന്നെയാണ്. റിമി ഈ ചാനലിലൊക്കെ കാണുന്നത് പോലെ തന്നെ പൊട്ടത്തരങ്ങള്‍ കാണിക്കുകയും ചെയ്യുകയും ചെയ്യുന്ന ഒരാളാണ്. ചാനലില്‍ വന്നിട്ട് വെറുതെ ഇങ്ങനെ പറയുന്ന ഒരാള്‍ അല്ല. റിമിയുടെ നേച്ചര്‍ അങ്ങനെ തന്നെയാണ്. അപ്പോള്‍ എന്റെ ഒരു ക്യാരക്ടറും റിമിയുടെ ക്യാരക്ടറും തമ്മില്‍ വളരെ സിമിലാരിറ്റി ഉണ്ട്. അപ്പോള്‍ അതുകൊണ്ടായിരിക്കാം ഞാനും റിമിയും തമ്മില്‍ നല്ല കെമിസ്ട്രിയായിട്ട് തോന്നുന്നത്. പിന്നെ രമ്യാ നമ്പീശന്‍ ആണെന്നുണ്ടെങ്കിലും, രമ്യ നമ്പീശന്റെ മുന്നില്‍ ഞാന്‍ എന്റെ ആക്ടിങ്ങും കോപ്രായങ്ങളും എല്ലാം കാണിക്കുന്ന ഒരു സോണാണ് രമ്യ നമ്പീശനും. അതുപോലെ പ്രീയാമണിയുമായി വര്‍ക്ക് ചെയ്യുമ്പോള്‍ മേയ്ക്കപ്പ് റൂമില്‍ കാണിക്കുന്ന കോപ്രായങ്ങള്‍. അതൊക്കെ ഞങ്ങളുടെയൊക്കെ ഇടയില്‍ നില്‍ക്കുന്നതാണ്. പിന്നെ മംമ്ത മോഹന്‍ദാസുമായി വര്‍ക്ക് ചെയ്യുന്ന സമയം മംമ്തയും ഞാനും തമ്മില്‍ സംസാരിക്കുന്ന ചില ടോപ്പിക്കുകള്‍. അത് വളരെ ആധികാരികമായിട്ടുള്ള, വളരെ ഹൈ ലെവലിലേയ്ക്ക് പോവുന്ന ടോപ്പിക്കുകളായിരിക്കും ഞാനും മംമ്തയും തമ്മില്‍ സംസാരിക്കുക. അതുപോലെ ഞാനും ഭാവനയും തമ്മിലുള്ള സിറ്റുവേഷന്‍ എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ അവിടെ രണ്ട് പ്രാന്ത് പിടിച്ച് ആളുകള്‍ ഒരുമിച്ച് കൂടിയാല്‍ എങ്ങനെയിരിക്കും എന്നതാണ് ഞാനും ഭാവനയും തമ്മില്‍ കൂടിയാല്‍. അങ്ങനെ ഓരോ ആര്‍ട്ടിസ്റ്റുകളുടെ കൂടെ ചേരുമ്പോള്‍ ഓരോ ഓരോ എക്്‌സ്പീരിയന്‍സാണ്. അപ്പോള്‍ അതുകൊണ്ട് എനിക്ക് ആരാണ് എന്റെ ലൈഫില്‍ ഇംപോര്‍ട്ടന്റ് എന്ന് പറയാന്‍ പറ്റില്ല. പറയുന്നത് ശരിയുമല്ല.
ബ്രൈഡല്‍ മേയ്ക്കപ്പും സെലിബ്രിറ്റി മേയ്ക്കപ്പും തമ്മിലുള്ള വ്യത്യാസം ?
ആ വ്യത്യാസം എന്ന് പറയുന്നത്, ഇപ്പോള്‍ ഒരു കല്ല്യാണ മേയ്ക്കപ്പ് എന്ന് പറയുന്നത് ഒരു ബ്രൈഡിനെ അണിയിച്ചൊരുക്കി, ആ അണിയിച്ചൊരുക്കിയ സമയം മുതല്‍ നമുക്ക് അഭിപ്രായങ്ങള്‍ വരുകയാണ്. കസിന്‍സിന്റെ അടുത്ത് നിന്ന്, അച്ഛന്‍, അമ്മ, സഹോദരിമാര്‍, അങ്ങനെ അവിടെ ഓരോരുത്തരുടെയും. പക്ഷെ നമ്മള്‍ സിനിമയില്‍ ഒരു വര്‍ക്ക് ചെയ്യുമ്പോള്‍ ആ ക്രൂ അപ്പോള്‍ കാണുന്നു. ചിലര്‍ പറയും നന്നായിട്ടുണ്ട് എന്ന്. പക്ഷെ ആ സിനിമ സ്‌ക്രീനില്‍ വരുമ്പോഴാണ് നമ്മുടെ മേയ്ക്കപ്പ് എത്രത്തോളം നന്നായിട്ടുണ്ടെന്ന് അറിയുന്നത്. അത് ഒരുപക്ഷേ ആറുമാസം, ചിലപ്പോള്‍ മൂന്ന് മാസം പിടിക്കും, ചിലപ്പോള്‍ ഒരു വര്‍ഷം പിടിക്കും. പക്ഷെ ഒരു കല്ല്യാണ മേയ്ക്കപ്പ് എന്ന് പറയുന്നത് സ്‌പ്പോട്ടില്‍ നമുക്ക് റിയാക്ഷന്‍ കിട്ടും. അപ്പോള്‍ നമ്മുടെ വര്‍ക്ക് എത്രത്തോളം നന്നാക്കണം എന്നുള്ളതിനെ പറ്റി നമുക്ക് ഒരു ഐഡിയ കിട്ടും. കാരണം എവിടെയെങ്കിലും നമുക്ക് ഒരു വീഴ്ച്ച പറ്റിയാല്‍ അടുത്ത വര്‍ക്കിന് നമുക്ക് സ്‌ക്‌സസ് ആക്കാം എന്നുള്ള ഒരു ഐഡിയ കിട്ടും. അപ്പോള്‍ വെഡ്ഡിങ്ങ് മേയ്ക്കപ്പും സിനിമ മേയ്ക്കപ്പും തമ്മില്‍ ഒരുപാട് വ്യത്യാസം ഉണ്ട്. സിനിമ എന്ന് പറയുന്നത് ഒരു ക്യാമറയ്ക്കുള്ളില്‍ നില്‍ക്കുന്ന നേച്ചുറില്‍ നില്‍ക്കുന്നതാണ്. വെഡ്ഡിങ്ങ് എന്ന് പറയുമ്പോള്‍ അവരെ എത്രത്തോളം എക്‌സാബിലേറ്റ് ചെയ്യണം അത്രത്തോളം ചെയ്യണം. അവരെ മുഴുവനായും ഡിഫൈന്‍ ചെയ്ത് കാണിക്കണം. അതാണ് വെഡ്ഡിങ്ങ് മേയ്ക്കപ്പ് എന്ന് പറയുന്നത്. സിനിമ എന്ന് പറയുന്നത് ഒരു ക്യാരക്ടറിന്റെ അകത്ത് നില്‍ക്കുന്നത് ആണല്ലോ.
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തോടുള്ള പൊതു സമൂഹത്തിന്റെ കാഴ്ച്ചപ്പാടില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരേണ്ടത് ?
സൊസൈറ്റിയുടെ കാഴ്ച്ചപ്പാട് അങ്ങനെ തന്നെ നിലനില്‍ക്കുകയെയുള്ളൂ. സൊസൈറ്റി എന്ത് ചെയ്യണമെന്ന് തീരുമനിക്കാനുള്ള റൈറ്റ് സൊസൈറ്റിക്കാണ്. നമ്മള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള റൈറ്റ് നമുക്കും ഉണ്ട്. പക്ഷെ എല്ലാത്തിനും മൂല കാരണം എന്ന് പറയുന്നത് ഒരു കുടുംബമാണ്. ആ കുടുംബത്തിന്റെ ഒരു ഷെല്‍ട്ടറും, സപ്പോര്‍ട്ടും നമുക്ക് കിട്ടാതെ വരുമ്പോള്‍ നമുക്ക് സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് വരുന്ന അവഗണന എന്ന് പറയുന്നതിനെ നമുക്ക് ഒന്നും പറയാന്‍ പറ്റില്ല. എതിര്‍ത്ത് പറയാന്‍ പറ്റില്ല. ഇപ്പോള്‍ എന്റെ അവസ്ഥ എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ ഞാന്‍ അനുഭവിച്ചത് പോലെ ആയിരിക്കില്ല മറ്റൊരു ട്രാന്‍സ് വ്യക്തി അനുഭവിക്കുന്നത്. അയാള്‍ അനുഭവിച്ചത് പോലെയായിരിക്കില്ല മറ്റൊരാള്‍ അനുഭവിച്ചത്. അപ്പോള്‍ ഓരോരുത്തരും ഡിഫറന്റ് കൈന്‍ഡ് ഓഫ് ലൈഫില്‍ നിന്ന് വരുന്നവരാണ്. അപ്പോള്‍ നോര്‍ത്ത് ഇന്ത്യയിലൊക്കെ ഒരുപാട് ട്രാന്‍സ് ജെന്‍ഡേഴ്‌സിനെയൊക്കെ കണ്ട് എക്‌സ്പീരിയന്‍സ്് ആയിട്ടുള്ള മലയാളികളാണ് പ്രത്യേകിച്ച് നമ്മുടെ നാട്ടുകാര്‍. അപ്പോള്‍ അവര്‍ ട്രെയിനില്‍ ഒക്കെ പോകുമ്പോള്‍ കണ്ട കാഴ്ച്ചകളും, മറ്റുള്ള സ്ഥലങ്ങളില്‍ മറ്റ് അന്യ സംസ്ഥാനങ്ങളില്‍ ഒക്കെ നടന്നിട്ടുള്ള ഇന്‍സിഡന്റുകളൊക്കെ കോര്‍ത്തിണക്കി കൊണ്ടാണ് ഇവര്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ മൊത്തത്തില്‍ വിലയിരുത്തിയിരിക്കുന്നത്. ഇവരുടെ ചിന്ത ട്രാന്‍സ് ജെന്‍ഡേഴ്‌സ് സെക്‌സ് വര്‍ക്കേഴ്‌സാണ്. അവര്‍ കടകളിലെല്ലാം പോയി കൈയ്യടിച്ച് പൈസ വാങ്ങുന്നവരാണ്. അവര്‍ക്ക് യാതൊരുവിധ സ്‌ക്കില്ലും ഇല്ല. ടാലെന്‍ഡും ഇല്ല എന്നെല്ലാം ചിന്തിക്കുന്ന ഒരു വിഭാഗത്തന് ഇടയിലാണ് നമ്മള്‍ ജീവിക്കുന്നത്. പക്ഷെ ഒരു കാര്യം സൊസൈറ്റി ചിന്തിക്കേണ്ടത് ഈ പറഞ്ഞ കഴിവുകളും സ്‌ക്കില്ലുകളും ടാലെന്‍ഡും എല്ലാം ഞങ്ങളില്‍ ഉണ്ട് എന്നുള്ളതാണ്. പക്ഷെ ഇതിന്റെയെല്ലാം മൂല കാരണം ഫാമിലിയാണ്. നമ്മുടെ ഫാമിലിയില്‍ ഇപ്പോള്‍ ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ആ അച്ഛനും അമ്മയും എല്ലാവരും വലുതായി സ്വപ്നം കാണാന്‍ തുടങ്ങും. എന്റെ കുഞ്ഞിനെ എനിക്ക് പഠിപ്പിച്ച് വലിയ നിലയില്‍ എത്തിക്കണം. അതാക്കണം, ഇതാക്കണം എന്നെല്ലാമുള്ള രീതിയില്‍ അവര്‍ ചിന്തിച്ച് കൂട്ടിക്കൊണ്ട് പണം കടമെടുത്ത് പോലും, വീടും പറമ്പും വിറ്റ് പോലും ചില കുട്ടികളെ പഠിപ്പിച്ച് ഉന്നത നിലയിലേയ്ക്ക് എത്തിക്കാന്‍ കഷ്ടപ്പെടുന്ന മാതാപിതാക്കളെ നമ്മള്‍ കാണുന്നുണ്ട്. അപ്പോള്‍ ഈ ഒരു കുട്ടി എന്ന് പറയുന്ന ഒരു ട്രാന്‍സ് വ്യക്തിത്വം ഒരുപക്ഷേ ആ കുട്ടിയുടെ ഒരു ഐഡന്‍ഡിറ്റി മനസിലാകുന്നത് ചിലപ്പോള്‍ ഒരു എട്ട്, ഒമ്പത്, പത്ത് വയസിലൊക്കെയായിരിക്കും. എനിക്ക് ഇങ്ങനെയൊരു ചെയിഞ്ച് ഉണ്ടോ ഞാനൊരു ഓപ്പോസിറ്റ് സെക്‌സിലുള്ള ആളോടാണ് എനിക്ക് കൂടുതല്‍ ഇന്‍ഡ്രെസ്റ്റ് വരുന്നത്. ഞാന്‍ ഒരു സ്ത്രീയാണ് അല്ലെങ്കില്‍ ഞാനൊരു പുരുഷനാണ് എന്നുള്ള ആ ഒരു ചിന്താഗതി ഇവര്‍ക്ക് വന്ന് തുടങ്ങും. മെയില്‍ ക്യാരക്ടറിലേയ്ക്ക് മാറുന്ന ഒരാളാണെങ്കില്‍ അവര്‍ക്ക് അതിന്റെതായ ഒരു ടെന്‍ഡെന്‍സി വരും. ആ ടെന്‍ഡെന്‍സി വരുമ്പോള്‍ ഇവര്‍ ആകെയൊരു മെന്‍ഡല്‍ ഡിപ്രെഷനിലായിരിക്കും. അവരുടെ വിദ്യാഭ്യാസം അവര്‍ക്ക് നല്ല രീതിയില്‍ കൊണ്ടു പോകാന്‍ സാധിക്കില്ല. അവരുടെ ഉള്ളിലുള്ള കലാരൂപങ്ങളെ അവര്‍ക്ക് വളര്‍ത്തിയെടുക്കാന്‍ സാധിക്കില്ല. അപ്പോള്‍ ഇതെല്ലാം കാണുമ്പോഴാണ് ഫാമിലിയാണ് ഇതിനെ എത്രത്തോളം അക്‌സെപ്റ്റ് ചെയ്ത് അവരെ കൂടെ നിര്‍ത്തണം എന്ന് മനസിലാകുന്നത് , അവരെ ചേര്‍ത്ത് പിടിക്കേണ്ടത് ഫാമിലിയായിരിക്കണം. ഫാമിലി ചെയ്യാത്തത് കൊണ്ട് ഈ കുട്ടികളെല്ലാം നാടും വീടും വിട്ട് പോവുകയാണ്. ഇത്രയും നാളും നോക്കി വളര്‍ത്തിയ, സ്‌നേഹിച്ച് വളര്‍ത്തിയ അച്ഛനും അമ്മയ്ക്കും എന്നെ വേണ്ട. എന്റെ ബന്ധുക്കള്‍ക്ക് എന്നെ വേണ്ട പിന്നെ ഞാന്‍ എന്തിന് ഈ നാട്ടില്‍ നില്‍ക്കണം എന്നുള്ള ചിന്തയില്‍ നിന്നും ഇവര്‍ നാടും വീടും വിട്ട് പോവുകയാണ്. എനിക്ക് തോന്നുന്നു 2014ന് ശേഷമാണ് കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ വിസിബ്ലിറ്റി കൂടുതലായിട്ട് കണ്ട് തുടങ്ങിയത്. അത് നല്‍സാ ജഡ്ജിമെന്റിന് ശേഷമാണ്. സുപ്രീം കോടതി പുറപ്പെടുവിച്ച നല്‍സാ ജഡ്ജിമെന്റിന് ശേഷം ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ എണ്ണം കേരളത്തില്‍ പെരുകി. പക്ഷെ അതിന് മുമ്പ്, വര്‍ഷാ വര്‍ഷങ്ങള്‍ക്ക് കാലാ കാലങ്ങള്‍ക്ക് മുമ്പ് ഇവിടെ ട്രാന്‍സ് ജെന്‍ഡേഴ്‌സ് ജീവിച്ചിരുന്നിട്ടുണ്ട്. പക്ഷെ അന്നെല്ലാം ഈ ഡിസ്‌ക്രിമിനേഷനും ഹരാസ്‌മെന്റും ഭയന്നിട്ട് ഓരോരുത്തരും ഓരോ സ്ഥലങ്ങളിലേയ്ക്കും മൈഗ്രേറ്റ് ചെയ്യപ്പെടുകയായിരുന്നു. അപ്പോള്‍ അവര്‍ പോയി കാണുകയും ചെയ്യുകയും ചെയ്യുന്ന ഒരു ഏരിയ ഉണ്ട് . ആരാണെന്ന് ഉണ്ടെങ്കിലും നമ്മള്‍ ഒരു ജീവിത സാഹചര്യത്തില്‍ നിന്ന് മറ്റൊരു ജീവിത സാഹചര്യത്തിലേക്ക് പോവുമ്പോള്‍ നമ്മള്‍ എന്താണ് അവിടെ കാണുന്നത് അതാണ് നമ്മുടെ ജീവിത സാഹചര്യവുമായിട്ട് നമ്മള്‍ ഉള്‍ക്കൊണ്ട് പോവുന്നത്. ചിലര്‍ അതില്‍ നിന്നെല്ലാം പിന്മാറി പോവുന്നവര്‍ ഉണ്ട്. അപ്പോള്‍ ജനങ്ങള്‍ തെറ്റിധരിച്ച് വെച്ചിരിക്കുന്നത് എന്താണെന്ന് വെച്ച് കഴിഞ്ഞാല്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സ് അവര്‍ സെക്‌സ് വര്‍ക്കേഴ്‌സ്. അവര്‍ അങ്ങനെയുള്ളവര് ഇങ്ങനെയുള്ളവര് . ഈ നമ്മളിലുള്ള കലാ ബോധങ്ങളെല്ലാം മേയ്ക്കപ്പാണെങ്കിലും പാട്ടാണെങ്കിലും ഡാന്‍സാണെങ്കിലും ഇതെല്ലാം ഒരു ഫ്‌ളോ വരുന്നൊരു ടൈം ഉണ്ട്. ആ ടൈമില്‍ തന്നെ ഊതി കിടത്തുന്ന ഒരു പതിവായിരുന്നുനമ്മള്‍ കണ്ട് വന്നിരുന്നത്. അപ്പോള്‍ ആ ഒരു കാഴ്ച്ചപ്പാടാണ് ജനങ്ങള്‍ മാറ്റിയെടുക്കേണ്ടത്. ആണിനെ പോലെയും പെണ്ണിനെ പോലെയും തന്നെ എല്ലാം മള്‍ട്ടി ടാലെന്‍ഡഡ് ആയിട്ടുള്ള വ്യക്തിത്വങ്ങളാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന് പറയുന്ന വ്യക്തിത്വങ്ങള്‍. അപ്പോള്‍ അവരെ അക്‌സെപ്റ്റ് ചെയ്യാനുള്ള ഒരു മനസ് സൊസൈറ്റി കാണിച്ച് കഴിഞ്ഞാല്‍ ഇവിടെ തീരാവുന്ന പ്രശ്‌നങ്ങളെ കൂടുതലായി ഉള്ളൂ.
തുടരും...