ഒരു സീനിയയർ മേക്ക് അപ് ആർട്ടിസ്റ്റായി മാറുന്നതിൽ അദ്ദേഹം ഒരുപാട് വഴികൾ സഞ്ചരിക്കേണ്ടി വന്നു. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് മോഹൻദാസിന്റെ ശിഷ്യനായിട്ടായിരുന്നു ചലച്ചിത്ര രംഗത്ത് ജയചന്ദ്രൻ തുടക്കം കുറിച്ചത്. തുടർന്ന് ദൂരദർശൻ കേന്ദ്രത്തിലെ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന ബി.വി. റാവു, വേലപ്പൻ ആശാൻ എന്നിവരുടെ കൂടെ പ്രവർത്തിച്ചു. 150ൽ പരം സിനിമകളിലാണ് ജയചന്ദ്രൻ മലയാളത്തിൽ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി വർക്ക് ചെയ്തിട്ടുള്ളത്. മലയാളത്തില്‍ സ്വതന്ത്ര മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഇരുന്നൂറോളം സിനിമകളില്‍ ജയചന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം 2002-ല്‍ ദിലീപും സംയുക്താവർമ്മയും അഭിനയിച്ച കുബേരന്‍ എന്ന ചിത്രത്തിലൂടെ ജയചന്ദ്രന് ലഭിച്ചിരുന്നു.
അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് നിരവധി സുഹൃത്തുക്കളും താരങ്ങളും ആണ് രംഗത്ത് വരുന്നത്. എന്നാൽ ഇപ്പോഴും ദീർഘകാലമായി ഫ്‌ളവേഴ്‌സ് ടിവിയിൽ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ചു വന്ന ജയചന്ദ്രന്റെ മരണവാർത്ത അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. സംവിധായകൻ അഫ്സൽ ലത്തീഫ്, ജയചന്ദ്രനെ കുറിച്ച് സോഷ്യൽ മീഡിയയിൽ എഴുതി പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്.
'ജയൻ ചേട്ടൻ പോയി, ഉപ്പും മുളകിലെ പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ ഒരുപാട് അടുപ്പമുള്ള ഒരാളായിരുന്നു ജയൻ ചേട്ടൻ. ഉപ്പും മുളകിലെ ബാലുവിന്റെ വേഷപ്പകർച്ചകൾ ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോൾ അതിനു പിന്നിൽ ജയചന്ദ്രൻ എന്ന മേക്കപ്പ്മാന്റെ കരസ്പർശം വളരെ വലുതായിരുന്നു. തൂവാനത്തുമ്പികളിൽ അസിസ്റ്റന്റ് മേക്കപ്പ് മാനായി തുടങ്ങിയ സിനിമ ജീവിതത്തിൽ സ്വാതന്ത്ര്യ മേക്കപ്പ് മാനായി 150 ലേറെ സിനിമകളിൽ ചമയം നിർവഹിച്ചിട്ടുണ്ട്' - അഫ്സൽ ലത്തീഫ് പറഞ്ഞു.
പെരുനാൾ ദിനത്തിലൊരു ദുഃഖ വാർത്തയാണ് തേടിയെത്തിയത് make up artist ജയചന്ദ്രൻ ചേട്ടൻ വിട വാങ്ങി എന്നുള്ള!! നേരറിയാൻ സിബിഐ എന്ന ആദ്യ സിനിമയിൽ, പേടിച്ചു വിറച്ചു ക്ലാപ് ബോർഡുമായി നിന്ന എന്നെ "അനിയാ" എന്ന് വാത്സല്യത്തോടെ വിളിച്ചു ചേർത്തു നിർത്തിയ സ്നേഹമായിരുന്നു ജയേട്ടൻ...!! എന്ത് പറയാനാ ചേട്ടാ കാലം ഇങ്ങനെയാണ് മനസ്സു നന്നായാൽ ആയുസ്സ് കുറയുന്ന ഒരു നെറികെട്ട കാലം!! ആത്മശാന്തി എന്നായിരുന്നു അദ്ദേഹത്തിന്റെ വേർപാടിൽ സംവിധായകൻ അരുൺ ഗോപി കുറിച്ചത്,
ഇതിനിടയിൽ ഒത്തിരി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തുകയായിരുന്നു. 2002ൽ പുറത്തിറങ്ങിയ കുബേരൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് മികച്ച മേക്കപ്പ് ആര്ടിസ്റ്റിനുള്ള സംസ്ഥാന അവർഡ് ലഭിക്കുന്നത്. ഇതിന് പുറമെ ഫിലിം ക്രിട്ടിക്സ് അവർഡ്, നിരവധി ചാനൽ പുരസ്ക്കാരങ്ങളും കിട്ടിയിട്ടുണ്ട്. അഞ്ച് വർഷമായി ഫ്ലവേഴ്സ് ചാനലിൽ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചുവരികയായിരുന്നു.