നായകന്മാരുടെ ഒരു താര കുടുംബം എന്നു തന്നെ വിശേഷിപ്പിക്കാവുന്നതാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കുടുബം. മമ്മൂക്ക, സഹോദരന്‍ ഇബ്രാഹീം കുട്ടി, അദ്ദേഹത്തിന്റെ മകന്‍ മഖ്ബുല്‍ സല്‍മാന്‍ തുടങ്ങിയവരൊക്കെ അഭിനേതാക്കളാണ്. ഇപ്പോള്‍ കുടുംബത്തിലേ ഒരു വ്യത്യസ്തതയെക്കുറിച്ച് പറയുകയാണ് മഖ്ബുല്‍ സല്‍മാന്‍. ഇന്ന് പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. എന്നാല്‍ ഇതേ ദിവസം തന്നെയാണ് മഖ്ബൂലും പിറന്നാള്‍ ആഘോഷിക്കുന്നത് എന്നാണ് ഏറെ ശ്രദ്ധേയമായ കാര്യം.
മമ്മൂട്ടിയുടെ അനിയന്‍ ഇബ്രാഹിംകുട്ടിയുടെ മകനായ മഖ്ബൂല്‍ സല്‍മാന്‍. തനിക്കും തന്റെ ഇക്കാക്കയ്ക്കും പിറന്നാള്‍ ആശംസിച്ച് മഖ്ബൂല്‍ ഇട്ട പോസ്റ്റ് ഇപ്പോള്‍ വൈറലാണ്. 'താങ്കള്‍ക്ക് പിറന്നാള്‍ ആശംകള്‍, എനിക്ക് പിറന്നാള്‍ ആശംസകള്‍, നമുക്ക് പിറന്നാള്‍ ആംസകള്‍. ആശംസകള്‍ ഇക്കാക്ക.' ഇതാണ് മഖ്ബൂല്‍ കുറിച്ച വാക്കുകള്‍. ഒപ്പം ഇരുവരും ആലിംഗനം ചെയ്തു നില്‍ക്കുന്ന ഒരു പഴയ മനോഹര ചിത്രം കൂടി മഖ്ബൂല്‍ പങ്കു വച്ചിട്ടുണ്ട്. മലയാളത്തില്‍ നായകനായും സഹനടനായുമൊക്കെ അഭിനയിച്ചിട്ടുളള മക്ബൂല്‍ 2012ല്‍ എകെ സാജന്‍ സംവിധാനം ചെയ്ത അസുരവിത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. ഇരുപതോളം ചിത്രങ്ങളില്‍ മക്ബൂല്‍ അഭിനയിച്ചിട്ടുണ്ട്. കുഞ്ഞിക്കയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷാക്കുകയാണ് മക്ബൂലും.