Latest News

ഞാനൊരു രാജ്യസ്നേഹിയാണ്. ജനങ്ങളെ സ്നേഹിക്കുന്ന ജനപ്രതിനിധികളെയാണ് എനിക്ക് ആവശ്യം; സി.പി.എം തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ അതിഥിയായി മേജര്‍ രവി; സോഫ്റ്റ് കോര്‍ണര്‍ സംഘിയായ മേജറെ സി.പിഎം വേദിയില്‍ കണ്ടത് വിശ്വസിക്കാനാകാതെ ജനങ്ങള്‍

Malayalilife
 ഞാനൊരു രാജ്യസ്നേഹിയാണ്. ജനങ്ങളെ സ്നേഹിക്കുന്ന ജനപ്രതിനിധികളെയാണ് എനിക്ക് ആവശ്യം; സി.പി.എം തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ അതിഥിയായി മേജര്‍ രവി; സോഫ്റ്റ് കോര്‍ണര്‍ സംഘിയായ മേജറെ സി.പിഎം വേദിയില്‍ കണ്ടത് വിശ്വസിക്കാനാകാതെ ജനങ്ങള്‍

റണാകുളത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ പ്രചരണപരിപാടിയില്‍ മുഖ്യാതിഥിയായി മേജര്‍ രവി.  സി.പി.എം സ്ഥാനാര്‍ത്ഥി പി.രാജീവിന് വോട്ടഭ്യര്‍ത്ഥിച്ച് അദ്ദേഹം നടത്തിയ വാക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായായി മാറുന്നത്. 'സഖാക്കളെ, ഇങ്ങനെ ഒരു വേദിയില്‍ എന്നെ കാണുമ്പോള്‍ പലരുടെയും മുഖത്ത് ഞാനൊരു ചുളിവ് കാണുന്നുണ്ട്. ഞാനിവിടെ വന്നത് രാജീവിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച് ലോക്സഭയിലേയ്ക്ക് അയക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ്' മേജര്‍ രവിയുടെ വാക്കുകള്‍ കൈയടികളോടെയാണ് ജനം ഏറ്റെടുത്തത്.  

ബി.ജെ. അനുകൂല നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്ന മേജര്‍ രവിയെ അപ്രതീക്ഷിതമായി സി.പി.എം പ്രചരണ പരിപാടിയില്‍ കണ്ടതോടെ കണ്ടുനിന്നവരെല്ലാം അമ്പരന്നിരുന്നു. 

'രാജീവ് എനിക്ക് സഹോദരനെപ്പോലെയാണ്. കേരളത്തില്‍ എത്തിയിട്ട് എട്ടുവര്‍ഷമായി. അന്ന് തൊട്ട് നല്ലൊരു ബന്ധം ഞങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. എന്നും ചിരിക്കുന്ന മുഖം, കുട്ടിയെപ്പോലെ നിഷ്‌കളങ്കമായ പുഞ്ചിരി.  പല രാജ്യസഭാ എം.പിമാരും പാര്‍ലമെന്റില്‍ പോകുന്നത് പെന്‍ഷന് വേണ്ടിയാണ്. എന്നാല്‍ പി രാജീവ് രാജ്യസഭാ എം.പി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുകയുണ്ടായി. കേരളത്തിന് വേണ്ടി എന്തെല്ലാം ചെയ്തു. അന്ന് ഇവിടെ ഭരിച്ചിരുന്നത് കോണ്‍ഗ്രസ് കൂടിയാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഞാനൊരു രാജ്യസ്നേഹിയാണ്. ജനങ്ങളെ സ്നേഹിക്കുന്ന ജനപ്രതിനിധികളെയാണ് എനിക്ക് ആവശ്യം. രാജ്യസഭാ എം.പി എന്നാല്‍ ആരാണെന്ന് രാജീവ് കാണിച്ച് തന്നു. ലോക്സഭാംഗമായാലും രാജീവിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടാകും. അതുകൊണ്ടാണ് ഈ വേദിയില്‍ വന്ന് രാജീവിനു വേണ്ടി സംസാരിക്കുന്നത്. 

സാധാരണനിലയില്‍ പാര്‍ലമെന്റില്‍ ഒരാള്‍ 90 ചോദ്യങ്ങള്‍ ചോദിച്ചാല്‍ തന്നെ വലിയ കാര്യമാണ്. 798 ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ നിരത്തിയ എംപിയാണ് രാജീവ്. ഇന്നത്തെ രാജ്യസഭാ എം.പിമാരില്‍ പലര്‍ക്കും അഞ്ചും ആറും ദിവസമാണ് ഹാജറുള്ളത്. മികച്ച ഭൂരിപക്ഷത്തില്‍ രാജീവ് വിജയിച്ച് വരട്ടെ.മേജര്‍ രവി പറഞ്ഞു

major ravi cpim election meeting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES