ആയിരം കോടിയില്‍ മഹാഭാരതവുമായി അംബാനി; ശ്രീകൃഷ്ണനായി എത്തുന്നത് അമീര്‍ ഖാന്‍; ബോളിവുഡില്‍ നിന്നും വന്‍ താരനിരയെന്ന് സൂചന; തെന്നിന്ത്യന്‍ താരങ്ങളും മഹാഭാരതത്തില്‍; രണ്ടാമൂഴത്തിന് മുന്‍പേ ചിത്രമെത്തുമെന്ന് വാര്‍ത്തകള്‍

Malayalilife
ആയിരം കോടിയില്‍ മഹാഭാരതവുമായി അംബാനി; ശ്രീകൃഷ്ണനായി എത്തുന്നത് അമീര്‍ ഖാന്‍; ബോളിവുഡില്‍ നിന്നും വന്‍ താരനിരയെന്ന് സൂചന; തെന്നിന്ത്യന്‍ താരങ്ങളും മഹാഭാരതത്തില്‍; രണ്ടാമൂഴത്തിന് മുന്‍പേ ചിത്രമെത്തുമെന്ന് വാര്‍ത്തകള്‍

ഇന്ത്യന്‍ സിനിമ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മഹാഭാരതം. വന്‍ താരനിരയോടെയാണ് മഹാഭാരതം അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ മുകേഷ് അംബാനിയുടെ നിര്‍മാണാത്തില്‍ മങാഭാരതം ഉടന്‍ എത്തുമെന്നും ശ്രീകൃഷ്ണനായി എത്തുക അമീര്‍ഖാന്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.


വര്‍ഷത്തില്‍ വിരലില്‍ എണ്ണാവുന്ന ചിത്രം മാത്രം ചെയ്യുന്ന താരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ബോളിവുഡ് സ്റ്റാര്‍ ആമിര്‍ഖാന്‍. ചുരുക്കം ചിത്രം മാത്രമായിരിക്കുമെങ്കിലും റെക്കോര്‍ഡ് നേടുന്നതാണ് പതിവ്. അത്തരിത്തിലെ ഹിറ്റില്‍ ഇടംനേടിയതാണ് ദങ്കലും ത്രീ ഇഡിയറ്റ്സും. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ ബോക്സ് ഓഫീസില്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല എന്നാണ് വിവരം.

ആമിര്‍ ഖാനടുത്ത് നിന്നും ഏറ്റവും പുതിയതായി ചെയ്യുന്ന ചിത്രമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. 1000 കോടി ബജറ്റില്‍ മഹാഭാരത ആമിര്‍ഖാന്‍ നായകനായി വരുന്നു എന്നതാണ് ആ വാര്‍ത്ത. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയില്‍ ആമിര്‍ ശ്രീ കൃഷ്ണന്റെ വേഷത്തിലാകും അഭിനയിക്കുക. ഹോളിവുഡിലെ പ്രമുഖ താരങ്ങളാണ് സിനിമയില്‍ എത്തുന്നത്. ചിത്രത്തില്‍ തെന്നിന്ത്യയില്‍ നിന്നും വന്‍ താരനിര ഉണ്ടാകുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. എം.ടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന രണ്ടാം മൂഴത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുമെന്നും വന്‍ താരനിരയോടെ ചിത്രം ബിഗ് ബജറ്റിലെത്തുന്നുവെന്നും വാര്‍ത്ത  വന്നിരുന്നു.

വി.എ ശ്രീകുമാര് മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 2019ല്‍ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ തിരക്കഥയുമായി ബന്ധപ്പെട്ട് എം.ടിയും സംവിധാകനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നം മൂലം ചിത്രത്തിന്റെ നിര്‍മാണം ഏറ്റിരുന്ന വി.ആര്‍. ഷെട്ടി ചിത്രത്തില്‍ നിന്നും പിന്മാറുന്നതായിട്ടാണ് വാര്‍ത്തകള് വരുന്നത്.  ഈ സാഹചര്യത്തിലാണ് മഹാഭാരതം ഹോളിവുഡില്‍ വന്‍ താരനിരയിലെത്തിക്കാന്‍ മുകേഷ് അംബാനി എത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. 

 വന്‍ ബജറ്റ് ലക്ഷ്യമിടുന്ന ചിത്രം മുകേഷ് അംബാനിയാകും നിര്‍മ്മിക്കുക. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയുടെ ഓരോ സീരീസും വ്യത്യസ്ത സംവിധായകരാകും സംവിധാനം ചെയ്യുക. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

mahabharatha -amir khan as sreekrishna mukesh ambani production film coming soon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES