Latest News

റിലീസിന് മുമ്പേ റെക്കോഡ് നേട്ടവുമായി മധുരരാജ; മമ്മൂട്ടി ചിത്രം സീ നെറ്റ് വർക്ക് സ്വന്തമാക്കിയത് 14 കോടി രൂപയ്ക്ക്

Malayalilife
റിലീസിന് മുമ്പേ റെക്കോഡ് നേട്ടവുമായി മധുരരാജ; മമ്മൂട്ടി ചിത്രം സീ നെറ്റ് വർക്ക് സ്വന്തമാക്കിയത് 14 കോടി രൂപയ്ക്ക്

വിഷു ആഘോഷങ്ങൾക്ക് ആവേശം നൽകാൻ, മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജ ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും. മെഗാ സ്റ്റാറിന്റെ മാസ് എന്റർടെയ്നർ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത്.

വൈശാഖ് സംവിധാനം ചെയ്ത ചിത്രം വിഷു റിലീസായി എപ്രിൽ 12നാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗെല്ലാം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇപ്പോളിതാ റിലിസിന് മുമ്പ് മറ്റൊരു റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വമ്പൻ തുകയ്ക്ക് വിറ്റു പോയിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. 14 കോടി രൂപയ്ക്ക് സീ നെറ്റ് വർക്കാണ് ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സൂചന.

പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്ൻ ടീം ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും പ്രധാനവേഷത്തിലെത്തുന്നു. ദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് നെൽസൺ ഐപ്പാണ്.

അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, അജു വർഗീസ്, ധർമജൻ , ബിജു കുട്ടൻ, സിദ്ദിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്,ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു.

സണ്ണി ലിയോണും ഒരു ഐറ്റം ഡാൻസുമായി ചിത്രത്തിലെത്തുന്നുണ്ട്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് നെൽസൺ ഐപ്പാണ്. ഷാജി കുമാറാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം.

Read more topics: # maduraraja sat lite right
maduraraja sat lite right

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES