മലയാളത്തിന് നൂറ് കോടി ക്ലബ് സമ്മാനിച്ച് മമ്മൂട്ടി ചിത്രം മധുരരാജ. റീലീസ് ചെയ്ത് മൂന്നാഴ്ച പിന്നിട്ടപ്പോഴാണ് ചിത്രം നൂറ് കോി ക്ലബ് മറികടക്കുന്നത്. ചരിത്രനേട്ടത്തിന് പിന്നാലെ സിനിമയുടെ തീം സോങ്ങില്‍ റാപ്പ് ചേര്‍ത്താണ് പുതിയ ഗാനമെത്തിയിരിക്കുകയാണ്. നിരഞ്ജന്‍ സുരേഷ് ആലപിച്ച ഗാനം ഗോപി സുന്ദര്‍ മ്യൂസിക് കമ്പനി ആണ് പുറത്തുവിട്ടത്.
ചിത്രത്തിലെ ചില രംഗങ്ങള്‍ക്കൊപ്പം സംഗീത സംവിധായകന്റെ സ്റ്റുഡിയോയിലെ ദൃശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് റാപ്പ് വേര്‍ഷന്റെ ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഗാനം ആരാധകര്‍ ആവേശത്തോടെ വരവേറ്റു കഴിഞ്ഞു.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് മധുരരാജ. പുലിമുരുകന്റെ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.