Latest News

താടിയുള്ള രൂപത്തില്‍ നിന്നും മാറി ഷേവ് ചെയ്ത പുത്തന്‍ മേക്ക് ഓവറില്‍ നടന്‍ മാധവന്‍; നടന്റെ രൂപമാറ്റം പുതിയ ചിത്രത്തിലേക്ക് വേണ്ടി

Malayalilife
താടിയുള്ള രൂപത്തില്‍ നിന്നും മാറി ഷേവ് ചെയ്ത പുത്തന്‍ മേക്ക് ഓവറില്‍ നടന്‍ മാധവന്‍; നടന്റെ രൂപമാറ്റം പുതിയ ചിത്രത്തിലേക്ക് വേണ്ടി

താടിയുള്ള രൂപത്തില്‍ നിന്നും മാറി ഷേവ് ചെയ്ത പുത്തന്‍ മേക്ക് ഓവറില്‍ നടന്‍ മാധവന്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി മാധവന്‍ പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോള്‍  ശ്രദ്ധ നേടുന്നത്. ചുളളന്‍ സ്‌റ്റൈലിലാണ് ഫോട്ടോയില്‍ താരത്തെ കാണാന്‍ കഴിയുന്നത്. 'New look for a new project. Finally. Super excited' എന്ന ക്യാപ്ഷനോടെയാണ് തന്റെ പുതിയ സെല്‍ഫി മാധവന്‍ പങ്കുവെച്ചിരിക്കുന്നത്. 

സമീപ കാലത്ത് കണ്ട താടിയുള്ള രൂപത്തില്‍ നിന്നും മാറി ഷേവ് ചെയ്തു ഷാര്‍പ് മീശയോടെയാണ് താരം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.പുതിയ സിനിമയ്ക്ക് വേണ്ടിയുളള മേക്കോവര്‍ ആണോ ഇതെന്നാണ് ആരാധകരുടെ സംശയം. എന്നാല്‍ പുതിയ സിനിമയെപ്പറ്റിയുളള വിവരങ്ങളൊന്നും താരം പങ്കുവെച്ചിട്ടില്ല

2022 ല്‍ മാധവന്‍ ആദ്യമായി സംവിധായകന്‍ കൂടിയായ റോക്കട്രി: ദി നമ്പി എഫക്ട്, ഹിന്ദി ചിത്രം ധോക്ക: ദി റൗണ്ട് കോര്‍ണര്‍ എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍. റോക്കട്രി: ദി നമ്പി എഫക്ടില്‍ നമ്പി നാരായണന്റെ ജീവിതമാണ് കാണിച്ചത്. മാധവനായിരുന്നു നമ്പി നാരായണനെ അവതരിപ്പിച്ചതും. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലാണ് ഒരുക്കിയത്.

2022 ല്‍ തമിഴില്‍ ശ്രദ്ധേയ വിജയം നേടിയ ചിത്രമായിരുന്നു ധനുഷ് നായകനായെത്തിയ തിരുച്ചിത്രമ്പലം. തിരുച്ചിത്രമ്പലത്തിന്റെ സംവിധായകന്‍ ജവഹര്‍ ആര്‍ മിത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ മാധവന്‍ നായകനാകുമെന്നു നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രൊഡക്ഷന്‍ ഹൗസായ മീഡിയ വണ്‍ ഗ്ലോബല്‍ എന്റര്‍ടൈന്‍മെന്റ് ലിമിറ്റഡ് ചിത്രം പ്രഖ്യാപിച്ചത്. ഈ ചിത്രത്തിലേക്കുള്ള മേക്കോവറാണെന്നും ആരാധകര്‍ വിലയിരുത്തുന്നുണ്ട്.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by R. Madhavan (@actormaddy)

Read more topics: # മാധവന്‍
madhavan newlook

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES