Latest News

ഇഷ്ടപ്പെട്ട അഭിനേത്രി ശോഭന; എന്റെ ഫീമെയില്‍ വേര്‍ഷനാണ് മീനാക്ഷി; വീട് നിലനിര്‍ത്താന്‍ വേണ്ടി എല്ലാം മാറ്റിവെച്ച ആളാണ് അമ്മ; ചേച്ചി മരിച്ചത് ഒന്നര വയസില്‍; അപകടത്തില്‍ അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു; മാധവ് സുരേഷ് വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍

Malayalilife
ഇഷ്ടപ്പെട്ട അഭിനേത്രി ശോഭന; എന്റെ ഫീമെയില്‍ വേര്‍ഷനാണ് മീനാക്ഷി; വീട് നിലനിര്‍ത്താന്‍ വേണ്ടി എല്ലാം മാറ്റിവെച്ച ആളാണ് അമ്മ; ചേച്ചി മരിച്ചത് ഒന്നര വയസില്‍; അപകടത്തില്‍ അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു; മാധവ് സുരേഷ് വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍

സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകനായ മാധവ് സുരേഷും സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്.  കുമ്മാട്ടിക്കളളി എന്ന ചിത്രത്തിലൂടെയാണ് മാധവിന്റെ അരങ്ങേറ്റം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധവ് നല്കിയ അഭിമുഖത്തിലൂടെ തന്റെ കുടുംബവിശേഷങ്ങളും നിലപാടുകളും വ്യക്തമാക്കുകയാണ്. 

സൂപ്പര്‍സ്റ്റാര്‍ സുരേഷ്‌ഗോപിയുടെ മകനായി ജനിച്ചതില്‍ ഗുണങ്ങളും ചെറിയ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ടെന്നും സിനിമയുമായും അഭിനയവുമായും യാതൊരു ബന്ധവുമില്ലാത്ത താന്‍ നടനായത് സുരേഷ്‌ഗോപി കാരണമാണെന്ന് താരം പറഞ്ഞു.

ഞാന്‍ വളര്‍ന്നതും അതിലൂടെയാണ്.ഞങ്ങളുടെ കുടുംബം മുന്നോട്ട് പോയതും സിനിമയിലൂടെയാണ്. എന്റെ ആദ്യത്തെ സിനിമ സുരേഷ്ഗോപി കാരണം കിട്ടി.രണ്ടാമത്തെ സിനിമ മുതല്‍ അങ്ങനെയല്ലല്ലോ.. ഏകദേശം 286ല്‍ പരം സിനിമകളില്‍ അച്ഛന്‍ അഭിനയിച്ചു. അതില്‍ 280 ഓളം സിനിമകള്‍ ഞാന്‍ കണ്ടു..അച്ഛന്‍ ശോഭന മാമിനോടൊത്ത് അഭിനയിക്കുന്നത് കാണാനാണ് ഇഷ്ടം
ലോക സിനിമയില്‍ തന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേത്രി എന്ന് പറയുന്നത് ശോഭന മാം ആണ്. ശോഭന മാമിനെ പോലുള്ള ഒരു പെര്‍ഫോമറെ ഞാന്‍ മലയാള സിനിമയില്‍ വേറെ കണ്ടിട്ടില്ല. 

കെ പി എ സി ലളിത, കവിയൂര്‍ പൊന്നമ്മ, മുത്തശ്ശി ആറന്മുള പൊന്നമ്മ എന്നിവരെയെക്കൊ വിലകുറച്ച് കാണുകയല്ല. എന്നാല്‍ പല ഡൈനാമിക്കിലും പല രീതിയിലും ക്യാരക്ടറുകള്‍ എഫേര്‍ട്ട്‌ലെസ് ആയി ഇത്രയധികം പുള്‍ ഓഫ് ചെയ്ത മറ്റൊരു താരത്തെ എനിക്ക് ആലോചിക്കാന്‍ വയ്യ. മഞ്ജു വാര്യറെ കുറിച്ച് പറയുകയാണെങ്കില്‍ അവര്‍ ഇന്‍ക്രെഡിബിള്‍ ആക്ടറസ് ആണ്. എന്നാല്‍ ശോഭന മാം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. അച്ഛന്റെ പല സിനിമയിലും നായികയായി ശോഭന മാം വന്നിട്ടുണ്ട്. അത് ആലോചിക്കുമ്പോള്‍ എന്നെ സംബന്ധിച്ച് വളരെ അധികം സന്തോഷമുള്ള കാര്യമാണെന്നും മാധവ് സുരേഷ് കൂട്ടിച്ചേര്‍ക്കുന്നു.


അച്ഛന്റെ ഏത് കഥാപാത്രം ചെയ്യാനാണ് ആഗ്രഹം എന്ന ഒരു ചോദ്യം ഞാന്‍ ഒരിക്കല്‍ നേരിട്ടിരുന്നു. ലേലം, വാഴുന്നോര്‍ എന്നീ സിനിമകളിലെ വേഷം ചെയ്യാനാണ് എനിക്ക് ഇഷ്ടം. ചാക്കോച്ചിയും കുട്ടപ്പായിയും ഓള്‍റൌണ്ടര്‍ പാക്കേജാണ്. ആക്ഷന് ആക്ഷനും ഇമോഷന് ഇമോഷനും കോമഡിക്ക് കോമഡിയുമൊക്കെയുണ്ട്. റൊമാന്‍സിന് റൊമാന്‍സും. അതായത് എല്ലാം അതിലുണ്ട്. എന്റെ ഈ ഒരു പ്രായത്തില്‍ എനിക്ക് ആ വേഷം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ എന്റെ ഒരു 35 വയസ്സിലൊക്കെ ആരെങ്കിലും അത്തരമൊരു സിനിമ ചെയ്യുകയാണെങ്കില്‍ അവരുടെ കാസ്റ്റിങ് കോളിനായി ഞാന്‍ വെയിറ്റ് ചെയ്ത് ഇരിക്കുകയാണെന്നും മാധവ് സുരേഷ് പറയുന്നു.

'സുരേഷ് ഗോപി എന്ന നടന്റെയും രാഷ്ട്രീയക്കാരന്റെയും ഉത്തരവാദിത്വങ്ങള്‍ കാരണം കുടുംബത്തിനൊപ്പം അധികസമയം ചെലവിടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സ്വന്തം കാര്യത്തിന് വേണ്ടിയുള്ള സമയം പോലും  നല്‍കിക്കൊണ്ട് ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച ആളാണ്. അങ്ങനെ ഒരാള്‍ക്ക്‌സ്വന്തം മക്കളുടെ ഒപ്പം സമയം ചിലവിടാന്‍ സാധിക്കുന്നത് അപൂര്‍വമാണ്. രണ്ടുമണിക്കൂര്‍ ഒഴിവു കിട്ടിയാല്‍ വണ്ടിയോടിച്ച് വീട്ടില്‍ വന്ന് ഞങ്ങളെ കണ്ടിട്ട് പോകുന്ന ആളാണ് അച്ഛന്‍. ആ സമയം വീട് നിലനിര്‍ത്താന്‍ വേണ്ടി എല്ലാം മാറ്റിവെച്ച ഒരാള്‍ എന്റെ അമ്മയാണ്''.

'അമ്മയുമായിട്ടാണ് നാലുമക്കളും ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചിട്ടുള്ളത്. അച്ഛനെ എത്ര അറിയാം എന്ന് ചോദിക്കുന്നതിനേക്കാളും അമ്മയെ എത്ര അറിയാം എന്ന് ചോദിച്ചാല്‍ എനിക്ക് ഒരുപാട് പറയാന്‍ ഉണ്ടാവും.  മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം ത്യാഗം ചെയ്യുക. അമ്മ എല്ലാ കാര്യം
കൊണ്ടും സ്വന്തം മക്കള്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച ഒരാളാണ്. അത് എല്ലാ രീതിയിലും. അച്ഛന്റെ സാന്നിധ്യം ഇല്ല എന്ന് ഞങ്ങള്‍ക്ക് തോന്നാതിരിക്കാന്‍ എല്ലാം ചെയ്തിട്ടുണ്ട്. മക്കള്‍ക്കു വേണ്ടിയാണെങ്കിലും അങ്ങനെയൊരു ത്യാഗം ഈയൊരു തലമുറയില്‍ കാണാറില്ല. എല്ലാവരും അവരുടെ ...
കാര്യം നേടാന്‍ വേണ്ടി നടക്കുന്ന സമയത്ത് ഞാന്‍ കണ്ടു വളര്‍ന്നത് എല്ലാം ത്യാഗം ചെയ്ത് മക്കള്‍ക്ക് വേണ്ടിയും കുടുംബത്തിനുവേണ്ടിയും നില്‍ക്കുന്ന അമ്മയെയാണ്''- മാധവ് സുരേഷ് പറഞ്ഞു.  

പ്രണയ റൂമറുകളെക്കുറിച്ചും മാധവ് പ്രതികരിച്ചു. ഒരുപാട് ആളുകളെ കൊണ്ട് സോഷ്യല്‍ മീഡിയ എന്നെ വിവാഹം കഴിപ്പിച്ചിട്ടുണ്ട്. സമയം ആകുമ്പോള്‍ ഞാന്‍ അറിയിച്ചോളാം. തീര്‍ച്ചയായും എനിക്കൊരാളെ ഇഷ്ടമാണ്. എന്റെ വിവാഹം ഉറപ്പിച്ചിട്ടില്ല. എനിക്ക് അതിനുള്ള  പ്രായവും പക്വതയും ആയിട്ടില്ല. സമാധാനവും സ്റ്റെബിലിറ്റിയും വരുന്നൊരു സമയത്ത് ഒരു പങ്കാളിയെ ഏറ്റെടുക്കേണ്ടി വന്നാല്‍ ആ സമയത്ത് ഞാന്‍ ആലോചിക്കേണ്ട കാര്യമാണ് ഇതൊക്കെ. ഇന്ന് മാധവ് സുരേഷ് ഒരു കരിയറിലേക്ക് കടക്കുന്നയാളാണ് . ഇതിനിടയില്‍ പ്രണയമൊക്കെ ഉണ്ടാകാം. എനിക്ക് ഒരാളെ ഇഷ്ടമാണ്. അത് സാഹചര്യം പോലെയൊക്കെ നടക്കും. അതൊക്കെ അപ്പോള്‍ മാധ്യമങ്ങളെ അറിയിച്ചോളാം, 

മീനാക്ഷിയും ഞാനും വളരെ നല്ല സുഹൃത്തുക്കളാണ്. ജീവിതത്തില്‍ ഒരേ കാഴ്ചപ്പാടുള്ളവരാണ്, പെരുമാറ്റവും സംസാര രീതിയുമൊക്കെ ഒരുപോലെയാണ്. ശരിക്കും മാധവിന്റെ ഒരു ഫീമെയില്‍ വേര്‍ഷനാണ് മീനാക്ഷി. ഞങ്ങള്‍ ക്ലോസ് ഫ്രണ്ട്‌സ് ആണ്. അതിനു മുകളിലേക്ക് ഒന്നുമില്ല. ഞാനും ദീലിപങ്കിളും ഒരു ഫോട്ടോയിട്ടതും  ചേച്ചിയുടെ കല്യാണത്തിനു മീനാക്ഷി വന്നതും , ഞങ്ങള്‍ ഒരു ഇവന്റിന് കണ്ടതുമെല്ലാം കല്യാണാലോചനയിലേക്ക് കൊണ്ടുപോകുന്ന രീതിയിലാണ്  വാര്‍ത്തകള്‍. സെലിബ്രിറ്റികളുടെ മക്കള്‍ വിവാഹം കഴിക്കുന്നുവെന്ന് വാര്‍ത്തകള്‍ വരുമ്പോള്‍ ആളുകള്‍ ക്ലിക്ക് ചെയ്യുമല്ലോ, അതിന് വേണ്ടി ചാനലുകള്‍ ഓരോ വാര്‍ത്തകള്‍ പടച്ച് വിടും. അവര്‍ക്കും വരുമാനം വേണമല്ലോ, പക്ഷെ ആളുകളുടെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചൊക്കെ ഇല്ലാക്കഥ പറയുന്നത് ശരിയല്ല, മാധവ് പറഞ്ഞു.    

തന്റെ പ്രിയപ്പെട്ട മകളെ വളരെ ചെറിയ പ്രായത്തില്‍ തന്നെ നഷ്ടമായതിനെക്കുറിച്ച് സുരേഷ് ഗോപി തന്നെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു വാഹനാപകടത്തിലായിരുന്നു സുരേഷ് ഗോപിയുടെ മകളായ ലക്ഷ്മി മരണപ്പെട്ടത്. ഇപ്പോഴിതാ മാധവ് സുരേഷും ഈ വിയോഗത്തെക്കുറിച്ച് ഓര്‍ക്കുകകയാണ്.


ചേച്ചിക്ക് അന്ന് രണ്ട് വയസ്സ് തികഞ്ഞിട്ടില്ല, ഒന്നര വയസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നു. അപകട സമയത്ത് കാറില്‍ അച്ഛന്റെ സഹോദരന്മാരില്‍ ഒരാളുണ്ടായിരുന്നു. അമ്മയും ഉണ്ടായിരുന്നു. ഈ അപകടത്തില്‍ അമ്മക്കും വലിയ പരിക്ക് പറ്റിയിരുന്നു. വളരെ ക്രിട്ടിക്കലായ സാഹചര്യമായിരുന്നു. ഇപ്പോഴും അതിന്റെ ബുദ്ധിമുട്ടുകള്‍ അമ്മ അനുഭവിക്കുന്നുണ്ട്. മുട്ടിനാണ് പ്രശ്‌നം.

മാതാപിതാക്കള്‍ക്കുണ്ടായ മാനസിക ബുദ്ധിമുട്ടിനോടൊപ്പം തന്നെ അമ്മക്ക് ശാരീരികമായ ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടുണ്ട്. കൊല്ലത്തെ അച്ഛന്റെ വീടിന് അടുത്ത് വെച്ചായിരുന്നു അപകടം. നടന്ന കാര്യമാണ്, നമ്മള്‍ അത് മറക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല. അന്ന് ഞാനൊന്നും ഇല്ല. എങ്കിലും അതേക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് എന്തുമാത്രം വിഷം ഉണ്ടാകുന്നു. അപ്പോള്‍ അച്ഛന്റേയും അമ്മയുടേയും കാര്യമോയെന്നും മാധവ് സുരേഷ് ചോദിക്കുന്നു. 

madhav suresh opens up about life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES