മലയാളികളുടെ പ്രിയ നടനും മിമിക്രി കലാകാരനുമാണ് ടിനി ടോം. സിനിമയില്‍ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായൊരിടം കണ്ടെത്താന്‍ ടിനിക്ക് സാധിച്ചിട്ടുണ്ട്. അഭിനേതാവിന് പുറമെ പല കോമഡി ഷോകളിലും ടിനി വിധികര്‍ത്താവായി എത്തി. പലപ്പോഴും ടിനി പങ്കുവയ്ക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ശ്രദ്ധനേടാറുണ്ട്. അത്തരത്തില്‍ ടിനി പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.
പണ്ഡിറ്റ് വിഷ്ണു ദിഗംബര്‍ പലുസ്‌കറിന്റെ ഫോട്ടോയാണ് ടിനി ടോം പങ്കുവച്ചിരിക്കുന്നത്. 'കാകിനാഡ കണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രാര്‍ത്ഥാഗാനം ചൊല്ലാന്‍ ഗാന്ധിയുടെ പ്രത്യേക ക്ഷണ പ്രകാരമെത്തിയിരുന്നത് മഹാഗായകനായിരുന്ന വിഷ്ണു ദി?ഗംബര്‍ പലുസ്‌കറായിരുന്നല്ലോ', എന്നാണ് അദ്ദേഹത്തിന്റെ ഫോട്ടോയില്‍ കുറിച്ചിരുന്നത്. 'എന്നെ പോലേ ഒരാള്‍', എന്നാണ് അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് ഒപ്പം ടിനി കുറിച്ചത്.
പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്. 'താങ്കളുടെ മുഖ ഛായ ഉള്ള വേറെയും പല മുഖങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്.ഇതും നല്ല ചേര്‍ച്ച ഉണ്ട്, ഇതെങ്ങനെ, ശരിയാണല്ലോ, ശെരിയാട്ടോ ചെറുതായിട്ട് ഒരു സാമ്യമുണ്ട്', എന്നിങ്ങനെ പോകുന്നു കമന്റുകള്‍. എന്നാല്‍ ചിലര്‍ പൃഥ്വിരാജിനെ പോലെയാണ് വിഷ്ണു ദി?ഗംബറിനെ കാണാനെന്നും കമന്റ് ചെയ്യുന്നുണ്ട്.