സിങ്കപ്പൂര്‍ സലൂണില്‍ 'ലോകേഷ് കനകരാജും; ആര്‍ജെ ബാലാജി ചിത്രത്തില്‍ കാമിയോ അപ്പിയറന്‍സിലൂടെ സംവിധായകന്‍ അഭിനയ രംഗത്തേക്ക്

Malayalilife
 സിങ്കപ്പൂര്‍ സലൂണില്‍ 'ലോകേഷ് കനകരാജും; ആര്‍ജെ ബാലാജി ചിത്രത്തില്‍ കാമിയോ അപ്പിയറന്‍സിലൂടെ സംവിധായകന്‍ അഭിനയ രംഗത്തേക്ക്

അഭിനേതാവാകാന്‍ ഒരുങ്ങി ലോകേഷ് കനകരാജ്. ആര്‍ജെ ബാലാജി നായകനാകുന്ന 'സിങ്കപ്പൂര്‍ സലൂണ്‍' എന്ന ചിത്രത്തില്‍ കാമിയോ വേഷത്തിലാണ് ലോകേഷ് എത്തുക. കോമഡി എന്റര്‍ടെയ്നര്‍ ഴോണറിലുള്ളതാണ് ചിത്രം.

സിനിമയുടെ ടൈറ്റില്‍ റിവീല്‍ നടത്തിയതും ലോകേഷ് ആയിരുന്നു. ഒരു ഹെയര്‍ സ്‌റ്റൈലിസ്റ്റ് ആണ് ബാലാജിയുടെ കഥാപാത്രം. അതേ ലുക്കിലുള്ള ബാലാജിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഗോകുല്‍ ആണ് സംവിധായകന്‍.

ചിമ്പു നായകനാകുന്ന 'കൊറോണ കുമാര്‍' ആണ് ഗോകുല്‍ ഒരുക്കുന്ന മറ്റൊരു ചിത്രം. കൊറോണ കുമാറിന്റെ കഥ താന്‍ നാല് തവണ ലോകേഷിനോട് പറഞ്ഞെന്നും ആദ്യമായി അതേക്കുറിച്ച് ട്വീറ്റ് ചെയ്തത് ലോകേഷ് ആയിരുന്നുവെന്നും ഗോകുല്‍ പറഞ്ഞു. താന്‍ 'കാഷ്മോര' ചെയ്യുമ്പോള്‍ ലോകേഷ് തന്റെ ആദ്യ ചിത്രമായ 'മാനഗരം' ഒരുക്കുകയായിരുന്നു. അന്നുമുതല്‍ ലോകേഷിനെ അറിയാമെന്നും ഗോകുല്‍ ഒടിടി പ്ലേയോട് പറഞ്ഞു.

സിങ്കപ്പൂര്‍ സലൂണില്‍ ഒരു സെലിബ്രിറ്റി തന്നെയായാണ് ലോകേഷ് അഭിനയിക്കുന്നത്. മറ്റൊരു താരവും കാമിയോ വേഷത്തില്‍ എത്തുന്നുണ്ടെന്നും എന്നാലത് രഹസ്യമാക്കി സൂക്ഷിക്കുകയാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

lokesh kanagaraj to play cameo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES