കാലിനേറ്റ പരിക്ക് നിസ്സാരം, നിങ്ങളെ കാണാന്‍ ഞാന്‍ മടങ്ങിവരും: ആരാധകരുടെ സ്‌നേഹം അതിരുകടന്നതോടെ കാലിന് പരുക്കേറ്റ്  മടങ്ങിയ ലോകേഷ് കനകരാജ് പങ്ക് വച്ചത്

Malayalilife
 കാലിനേറ്റ പരിക്ക് നിസ്സാരം, നിങ്ങളെ കാണാന്‍ ഞാന്‍ മടങ്ങിവരും: ആരാധകരുടെ സ്‌നേഹം അതിരുകടന്നതോടെ കാലിന് പരുക്കേറ്റ്  മടങ്ങിയ ലോകേഷ് കനകരാജ് പങ്ക് വച്ചത്

കേരളത്തിലേക്ക് മടങ്ങി വരുമെന്ന് ഉറപ്പു നല്‍കി സംവിധായകന്‍ ലോകേഷ് കനകരാജ്. ചെറിയൊരു പരിക്ക് പറ്റിയെന്നും എല്ലാവരെയും കാണാനായതില്‍ സന്തോഷമുണ്ടെന്നും ലോകേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ലിയോ പ്രൊമോഷന്റെ ഭാഗമായി ഇന്നാണ് സംവിധായകന്‍ സംസ്ഥാനത്ത് എത്തിയത്. എന്നാല്‍ തടിച്ചു കൂടിയ ആള്‍ക്കൂട്ടത്തില്‍പ്പെട്ട് അദ്ദേഹത്തിന് പരിക്ക് പറ്റി. പാലക്കാട് അരോമ തീയേറ്ററില്‍ വെച്ചായിരുന്നു സംഭവം. പിന്നാലെ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. 

നിങ്ങളുടെ സ്‌നേഹത്തിന് നന്ദി കേരളം, നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതില്‍ അതിയായ സന്തോഷവും നന്ദിയും ഉണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു ചെറിയ പരിക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എത്താന്‍ കഴിഞ്ഞില്ല. കേരളത്തില്‍ നിങ്ങളെ എല്ലാവരെയും കാണാന്‍ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. അതുവരെ അതേ സ്‌നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരുക' എന്നാണ് ലോകേഷ് കനകരാജ് കുറിച്ചത്.

മികച്ച അഭിപ്രായങ്ങളും ഹൗസ്ഫുള്‍ ഷോകളുമായി റെക്കോര്‍ഡ് കലക്ഷനിലേക്ക് കുതിക്കുകയാണ് ലിയോ. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ലിയോയില്‍ സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ ശ്രേധേയമായ വേഷങ്ങളിലെത്തുന്നു. 

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നര്‍.


 

Lokesh Kanagaraj injured in mobbing incident

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES