മലയാളത്തിന്റെ പ്രിയ നടി ലിസിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.സിനിമയില്‍ നിന്നും ഇടവേള എടുത്തിട്ട് 32 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും മലയാളികള്‍ക്ക് താരം പ്രിയങ്കരിയായ നടി സ്‌പെയിനിലാണ് ഉള്ളത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. തന്റെ വെക്കേഷന്‍ ആഘോഷത്തിന്റെ ചിത്രങ്ങളുമായി താരം സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. സ്പെയിനില്‍ നിന്നുളള ചിത്രങ്ങളാണിവ.
ഗുഗ്ഗന്‍ഹൈം മ്യൂസിയം, ബില്‍ബാവോ എന്ന് ക്യാപ്ഷനില്‍ പറഞ്ഞിട്ടുണ്ട്. പ്രധാനമായും ആര്‍ട്ട് വര്‍ക്കുകള്‍ക്കായി 1997 മുതല്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിയം ആണിത്. സ്‌പെയിനിലെ ബില്‍ബാവോ എന്ന സ്ഥലത്താണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ലിസിയുടെയും പ്രിയദര്‍ശന്റെയും മകന്‍ സിദ്ധാര്‍ഥ് പ്രിയദര്‍ശന്റെ വിവാഹം നടന്നിരുന്നു. ചെന്നൈയിലെ പുതിയ ഫ്‌ലാറ്റില്‍ വളരെ വേണ്ടപ്പെട്ടവര്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം