ലണ്ടനില്‍ മകള്‍ കല്യാണിക്കൊപ്പം അവധി ആഘോഷിച്ച് ലിസി. 'അമ്മയുടെയും മകളുടെയും ട്രിപ്പ്' എന്ന അടിക്കുറിപ്പുമായി ലിസി പങ്കുവച്ച ചിത്രങ്ങള്‍ക്കു രസകരമായ കമന്റുകളാണ് കൂടുതലും. കണ്ടാല്‍ സഹോദരിമാരെപ്പോലെ ഉണ്ടെന്നും ലിസി വീണ്ടും സിനിമയിലേക്ക് തിരിച്ചുവരണമെന്നുമാണ് ചിലര്‍ കുറിച്ചത്.
ലിസിയുടെ സുഹൃത്തുക്കളായ നടി രാധിക ശരത്കുമാര്‍, ഖുശ്ബു സുന്ദര്‍ എന്നിവരും കമന്റ് ചെയ്യുന്നുണ്ട്. കല്യാണി പകര്‍ത്തിയ ചിത്രങ്ങളാണ് ലിസി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
പ്രിയദര്‍ശന്‍ സിനിമകളിലൂടെയാണ് ലിസി മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായി മാറുന്നത്. 1990 ഡിസംബറില്‍ പ്രിയദര്‍ശനും ലിസിയും വിവാഹിതരായി. നീണ്ട 22 വര്‍ഷത്തെ ദാമ്പത്യം 2014 ല്‍ അവസാനിച്ചു.