Latest News

പേരക്കുട്ടിയേയും കൊണ്ട് ഗുരുവായൂരിലെത്തി ലേഖ; എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖയുടെ കുടുംബചിത്രം സോഷ്യല്‍മീഡിയയില്‍

Malayalilife
പേരക്കുട്ടിയേയും കൊണ്ട് ഗുരുവായൂരിലെത്തി ലേഖ; എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖയുടെ കുടുംബചിത്രം സോഷ്യല്‍മീഡിയയില്‍

മാതൃകാ താരദമ്പതികളാണ് എംജി ശ്രീകുമാറും ലേഖയും. ചുറ്റുമുള്ളവര്‍ കുറഞ്ഞ ആയുസ് മാത്രം വിധിച്ച ഇവരുടെ ദാമ്പത്യം 30 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. ഇപ്പോഴും പരസ്പരം സ്നേഹിച്ചും പ്രണയം പങ്കുവച്ചും ഇരുവരും മുന്നോട്ടു പോവുകയാണ്. എന്നാലിപ്പോള്‍ ഇരുവര്‍ക്കും ഇടയിലേക്ക് മകളും മരുമകനും പേരക്കുട്ടിയും എല്ലാം എത്തിയിരിക്കുകയാണ്. ക്രിസ്മസ്, ന്യൂ ഇയര്‍ അവധിക്കാലം അമ്മയ്ക്കൊപ്പം ആഘോഷിക്കാനാണ് മകള്‍ കുടുംബസമേതം നാട്ടിലെത്തിയിരിക്കുന്നത്. ലേഖ പതിവായി സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് ഗുരുവായൂര്‍. ഇപ്പോഴിതാ, ആദ്യമായി നാട്ടിലെത്തിയ പേരക്കുട്ടിയേയും കൂട്ടി ലേഖ ആദ്യമെത്തിയതും ഗുരുവായൂരിലാണ്. പേരക്കുട്ടിയുടെ ചോറൂണ്‍ അടക്കമുള്ള ചടങ്ങിനായാണ് കുടുംബം ഇവിടെ എത്തിയത് എന്നാണ് സൂചന.

നേരത്തെ മകള്‍ മാത്രമെ അമ്മയ്ക്കൊപ്പം നില്‍ക്കാന്‍ എത്തിയിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ കുടുംബസമേതമാണ് മകള്‍ എത്തിയത്. അതിന്റെ സന്തോഷവും ലേഖയുടെ മുഖത്തുണ്ട്. എന്നാല്‍ എംജി ശ്രീകുമാറിന് എത്താന്‍ കഴിഞ്ഞിട്ടില്ല. കരിയറിലെ തിരക്കും ഷോകളും ഉള്ളതിനാല്‍ തന്നെ ഏറെ വേദനയോടെയാണ് ശ്രീകുമാര്‍ കുടുംബത്തെ ഗുരുവായൂരിലേക്ക് യാത്രയാക്കിയതും.

വലിയ ഗുരുവായൂരപ്പന്‍ ഭക്തയാണ് ലേഖ. മകള്‍ക്കും കുടുംബത്തിനും ഒപ്പം പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് മകളും കുടുംബവും നാട്ടിലെത്തിയ വിശേഷം ആരാധകരും അറിഞ്ഞത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് തനിക്കൊരു മകളുണ്ടെന്ന വിശേഷം ലേഖ പങ്കുവച്ചത്. ലേഖയുടെ ആദ്യ വിവാഹത്തിലെ മകളാണിത്. എങ്കിലും അങ്ങനെയുള്ള വേര്‍തിരിവുകളൊന്നും തന്നെ ലേഖയ്ക്കും ശ്രീകുമാറിനും ഇടയിലില്ല. എല്ലാ അവധിക്കാലത്തും യാത്ര പോകാറുള്ള താരദമ്പതികള്‍ കുറച്ചു കാലം അമേരിക്കയില്‍ മകള്‍ക്കൊപ്പവും പോയി നില്‍ക്കാറുണ്ട്. മാസങ്ങള്‍ക്കു മുമ്പ് അവിടേക്ക് പോയപ്പോഴാണ് തനിക്കൊരു പേരക്കുട്ടി ഉണ്ടായ വിശേഷവും ലേഖ ആരാധകരെ അറിയിച്ചത്.

ശ്രീകുമാറിന്റെ സംഗീത ജീവിതത്തിലെ തിരക്കുകള്‍ കഴിഞ്ഞാല്‍ ഓരോ നിമിഷങ്ങളും അടിച്ചുപൊളിക്കുന്നവരാണ് ഈ താരദമ്പതികള്‍. ഇണക്കുരുവികളെ പോലെ പാറിപ്പറന്നു നടക്കുന്ന എംജി ശ്രീകുമാറും ഭാര്യയും ഈ വര്‍ഷമാണ് ഒരപ്പൂപ്പനും അമ്മൂമ്മയും ആയത്. ആദ്യ ദാമ്പത്യ പരാജയത്തിനു ശേഷമാണ് ലേഖ എംജി ശ്രീകുമാറിനൊപ്പം ലിവിംഗ് ടുഗെദറിലേക്ക് എത്തുകയും 2000ത്തില്‍ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കുവാനും തുടങ്ങിയത്.

ഈ ബന്ധത്തില്‍ ഇവര്‍ക്ക് മക്കളുണ്ടായിട്ടില്ല. എങ്കിലും ലേഖയുടെ മകളെ സ്വന്തം മകളായി തന്നെയാണ് ശ്രീകുമാര്‍ സ്നേഹിക്കുന്നതും പരിഗണിക്കുന്നതുമെല്ലാം. എല്ലാവര്‍ഷവും മകളേയും കുടുംബത്തേയും കാണാന്‍ അമേരിക്കയിലേക്ക് എത്തുന്ന ശ്രീകുമാറിനും ലേഖയ്ക്കും കോവിഡ് കാലത്ത് മകളെ കാണാന്‍ സാധിച്ചിരുന്നില്ല. ആ സമയത്ത് ഡിപ്രഷന്‍ അടക്കമുള്ള അവസ്ഥയിലേക്ക് ലേഖ എത്തിയിരുന്നു. മകള്‍ എന്നതിനപ്പുറം ലേഖയുടെ അടുത്ത കൂട്ടുകാരിയാണ് മകള്‍. സൗന്ദര്യം സൂക്ഷിക്കുന്നതില്‍ വളരെയധികം ശ്രദ്ധ നല്‍കുന്ന ലേഖയേയും മകളേയും കണ്ടാല്‍ കൂട്ടുകാരികളാണെന്നേ പറയുകയുമുള്ളൂ.

എല്ലാ മാതൃദിനത്തിലും മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ലേഖ പങ്കുവെക്കാറുണ്ട്. വിവാഹം കഴിഞ്ഞതിനു ശേഷമാണ് മകള്‍ അമേരിക്കയിലേക്ക് പോയത്. അതുവരെ പഠനവും കാര്യങ്ങളുമെല്ലാം അമ്മയ്ക്കൊപ്പം നിന്നു തന്നെയായിരുന്നു. ലേഖ രണ്ടാമതൊരു ജീവിതത്തിലേക്ക് കടന്നപ്പോള്‍ ഏറ്റവും അധികം പിന്തുണച്ചതും മകള്‍ തന്നെയായിരുന്നു. ആദ്യ ജീവിതത്തില്‍ സംഭവിച്ചതു പോലൊരു തെറ്റ് ആവര്‍ത്തിക്കരുത് എന്ന് തീരുമാനിച്ചതിനാല്‍ വളരെയേറെ മുന്‍കരുതലോടു കൂടിയാണ് ലേഖ എംജി ശ്രീകുമാറിനൊപ്പമുള്ള ജീവിതം തെരഞ്ഞെടുത്തത്. മകളും അവളുടെ ഭാവിയുമായിരുന്നു അന്ന് ഏറ്റവും അധികം ആശങ്കയായത്. എന്നാല്‍ അമ്മ തെരഞ്ഞെടുത്ത ലിവിംഗ് ടുഗെദറിനെ അകമഴിഞ്ഞ പിന്തുണച്ച മകളുടെ നിലപാട് ലേഖയ്ക്ക് വളരെയധികം ആശ്വാസമാണ് നല്‍കിയത്.

lekha sreekumar photo social media

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES