സ്വന്തം സ്ഥാപനത്തിന്റെ പരസ്യചിത്രങ്ങളിലെ നായകനായാണ് ശരവണന്‍ ആസ്വാദകശ്രദ്ധ നേടിയത്. പലര്‍ക്കും അദ്ദേഹം ട്രോള്‍ മെറ്റീരിയല്‍ ആയിരുന്നെങ്കിലും ശരവണനെ സംബന്ധിച്ച് കുറഞ്ഞ ചെലവില്‍ തന്റെ സ്ഥാപനത്തിന് വന്‍ ശ്രദ്ധ നേടിയെടുക്കുകയായിരുന്നു അദ്ദേഹം. പിന്നീട് ലെജന്‍ഡ് എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ നടനും ബിസിനസ്സ്മാനുമായ ലെജന്‍ഡ് ശരവണന്റെ ഏറ്റവും പുതിയ മേക്കോവറിലുളള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
താടിയില്‍ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ശരവണനെത്തുന്നത്. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. എപ്പോഴും ക്ലീന്‍ ഷേവില്‍ കണ്ടിരുന്ന ശരവണന്‍ ഇപ്പോള്‍ താടി ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. പുതിയ സിനിമയ്ക്കുവേണ്ടിയാണ് ശരവണന്റെ ഈ മേക്കോവറെന്നാണ് അണിയറ സംസാരം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. വീഡിയോയിലെ ശരവണന്റെ ലുക്ക് കണ്ട് നിവിന്‍ പോളിയെ പോലെയുണ്ടല്ലോ എന്നാണ് ഉയര്‍ന്നുവരുന്ന പ്രതികരണം.
അമ്പത്തിരണ്ടുകാരനായ പുതുമുഖ നായകന്റെ അരങ്ങേറ്റ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ദ് ലെജന്‍ഡ്. വ്യാപാര മേഖലയില്‍ തമിഴ്നാട്ടില്‍ കോടികള്‍ വിറ്റുവരവുളള ശരവണ സ്റ്റോഴ്സിന്റെ അമരക്കാരനാണ് ഇദ്ദേഹം. ശരവണന്‍ തന്നെയായിരുന്നു സിനിമയുടെ നിര്‍മാണം.ലെജന്‍ഡ് ശരവണനൊപ്പം മുഖ്യകഥാപാത്രങ്ങളായി പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, നാസര്‍, മയില്‍സാമി, കോവൈ സരള, മന്‍സൂര്‍ അലിഖാന്‍ എന്നിങ്ങനെ നീണ്ട ഒരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
ആദ്യ ചിത്രം റിലീസ് ചെയ്തതിനു ശേഷം പുത്തന്‍ മേക്കോവറിലുള്ള ഫോട്ടോഷൂട്ട് ശരവണന്‍ നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. പുതിയ യുഗം ആരംഭിക്കുന്നു എന്ന ഹാഷ് ടാഗോടെയായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്. ആദ്യ സിനിമയ്ക്കു റിലീസിനു മുന്‍പ് നെഗറ്റീവ് പബ്ലിസിറ്റിയും പരിഹാസവുമൊക്കെ നേടിയിരുന്നെങ്കിലും മികച്ച ഇനിഷ്യല്‍ നേടാന്‍ ശരവണന് കഴിഞ്ഞിരുന്നു.