Latest News

ഇന്തോ-വെസ്‌റ്റേണ്‍ സ്‌റ്റൈലില്‍ അണിഞ്ഞൊരുങ്ങി ബിന്ദുപണിക്കരുടെ മകള്‍; പച്ച ലഹങ്കയിലും പാലക്കാ മാലയിലും തിളങ്ങി അരുന്ധതി

Malayalilife
ഇന്തോ-വെസ്‌റ്റേണ്‍ സ്‌റ്റൈലില്‍ അണിഞ്ഞൊരുങ്ങി ബിന്ദുപണിക്കരുടെ മകള്‍; പച്ച ലഹങ്കയിലും പാലക്കാ മാലയിലും തിളങ്ങി അരുന്ധതി

ലയാള സിനിമയിലുള്ള ചുരുക്കം ചില വനിതാ ഹാസ്യതാരങ്ങളില്‍ പ്രമുഖയാണ് നടി ബിന്ദു പണിക്കര്‍. സ്വഭാവനടിയായി ഗൗരവമുള്ള കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ച് ശ്രദ്ധേയയായിട്ടുണ്ട. നടന്‍ സായ് കുമാറിനെ വിവാഹം കഴിച്ച് മകളുമൊത്ത് കഴിയുന്ന ബിന്ദു പണിക്കര്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ.് ബിന്ദുവിന്റെ മകള്‍ കല്യാണി എന്നു വിളിക്കുന്ന അരുദ്ധതിയുടെ വീഡിയോകള്‍ ക്ഷണനേരം കൈാണ്ടാണ് വൈറലായി മാറുന്നത്. ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ അടുത്ത സുഹൃത്ത്  കൂടിയാണ് കല്യാണി. ഡാന്‍സില്‍ സജീവയായ താരം  തന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ പങ്കുവച്ച് എത്താറുണ്ട്. നിരവധി ആരാധകരാണ് കല്യാണിക്ക് ഉളളത്. ഇപ്പോള്‍ താരപുത്രിയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങളാണ് വൈറലാകുന്നത്. ബ്രൈഡല്‍ ലുക്കിലാണ് താരപുത്രി എത്തിയിരിക്കുന്നത്.

. വിവാഹത്തിനും പാര്‍ട്ടികള്‍ക്കും അനുയോജ്യമായ ഇന്തോവെസ്റ്റേണ്‍ സ്റ്റൈലിലാണ് കല്യാണി തിളങ്ങിയത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമാരായ സജിത്തും സുജിത്തുമാണ് ഈ മേക്കോവറിനു പിന്നില്‍.ഹാന്‍ ടോം എന്ന ഡിസൈനര്‍ തയാറാക്കിയ പച്ച ലെഹങ്കയാണ് കല്യാണിയുടെ വേഷം. പാലക്കാ മാല, ജുംക, സ്വര്‍ണ വളകള്‍ എന്നിങ്ങനെ ട്രഡീഷനല്‍ ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തിരിക്കുന്നു. ഒരു കയ്യില്‍ സ്വര്‍ണ വളകളും പച്ച കുപ്പിവളകളും മിക്സ് ചെയ്ത് അണിഞ്ഞപ്പോള്‍ മറ്റേ കയ്യില്‍ ഒറ്റ കാപ്പ് ആണ് ധരിച്ചത്.

ആഭരണങ്ങളില്‍ പരമ്പരാഗത തനിമ നിറയുമ്പോള്‍ മേക്കപ് മോഡേണ്‍ സ്റ്റൈലിലാണ്. കല്യാണിയുടെ മുഖഛായ മാറാതെ ഫീച്ചേഴ്സിനെ ഹൈലൈറ്റ് ചെയ്യുന്ന രീതിയാണ് പിന്തുടര്‍ന്നിരിക്കുന്നത്. ഐ മേക്കപ്പില്‍ കൂടുതല്‍ ശ്രദ്ധ നല്‍കികൊണ്ട് എച്ച്ഡി മേക്കപ് ആണ് ചെയ്തിരിക്കുന്നത്. ലിപ് കളറിലും മറ്റും ന്യൂഡ് കണ്‍സപ്റ്റ് പിന്തുടരുന്നു. സിംപിള്‍ ബണ്‍ സ്റ്റൈലിലാണ് ഹെയര്‍. ഇന്തോവെസ്റ്റേണ്‍ പാറ്റേണ്‍ നിലനിര്‍ത്താനായി മുടി  വെള്ളപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

കല്യാണിയുടെ ആദ്യത്തെ മേക്കോവര്‍ ആണിത്. ഇതൊരു സിംപിള്‍ സ്റ്റൈല്‍ ആണ്. ടിപ്പിക്കല്‍ വധു കണ്‍സപ്റ്റ് അല്ല. വിവാഹപാര്‍ട്ടികളിലെല്ലാം പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നതാണ് ഈ ഇന്‍ഡോവെസ്റ്റേണ്‍ സ്റ്റൈല്‍''. ടിജെ വെഡ്ഡിങ് ഫിലിംസിനു വേണ്ടി ടിനു ജോണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത് . ചിത്രങ്ങള്‍ എത്തിയതോടെ കല്യാണി സിനിമരംഗത്തേക്ക്  കടക്കുകയാണോ എന്നും മോഡലിങ്ങിലേക്കാണോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

ഇപ്പോള്‍ തേവര സേക്രട് ഹാര്‍ട്‌സ് കോളേജില്‍ ബികോമിന് പഠിക്കുകയാണ് കല്യാണി.ബിന്ദു പണിക്കറുടെ ആദ്യ വിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛന്‍ 2003ലാണ് മരണപ്പെടുന്നത്. നേരത്തെ ടിക് ടോക് വീഡിയോകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് അരുന്ധതി. സായ്കുമാറിനും ബിന്ദു പണിക്കര്‍ക്കുമൊപ്പമുള്ള അരുന്ധതിയുടെ ടിക് ടോക് വീഡിയോകള്‍ വൈറലായിരുന്നു. കല്യാണിയുടെ അച്ഛന്‍ 2003 ല്‍ മരണപ്പെട്ടിരുന്നു ശേഷം 2009ലായിരുന്നു സായ് കുമാറും ബിന്ദുപണിക്കറും വിവാഹിതരായത്.

latest photoshoot of arundati

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES