Latest News

കാലില്‍ ഇരുമ്പാണി തറഞ്ഞുകയറിയിട്ടും ചുവടുപിഴയ്ക്കാതെ ലക്ഷ്മി ഗോപാലസ്വാമി; സിനിമയെ വെല്ലും ജീവിതത്തിന്റെ കാഴ്ച

Malayalilife
കാലില്‍ ഇരുമ്പാണി തറഞ്ഞുകയറിയിട്ടും ചുവടുപിഴയ്ക്കാതെ ലക്ഷ്മി ഗോപാലസ്വാമി; സിനിമയെ വെല്ലും ജീവിതത്തിന്റെ കാഴ്ച

സൂപ്പര്‍ സറ്റാറുകളുടെ മുന്‍നിര നായികമാരില്‍ തിളങ്ങിയ ആളാണ് ലക്ഷ്മി ഗോപാലസ്വാമി, . നൃത്തത്തെ ഉപാസിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് ലക്ഷ്മി. ഇപ്പോള്‍ ലക്ഷ്മിയുടെ നൃത്തപരിപാടിക്കിടെ നടന്ന ഒരു സംഭവത്തെക്കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.

ഒരുകാലത്ത് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു ലക്ഷ്മി. മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും ഇപ്പോള്‍ ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ച് കഴിഞ്ഞു, അവസാനം ഇറങ്ങിയ അരുവിയിലും ഗംഭീര പ്രകടനമാണ് ലക്ഷ്മി കാഴ്ച വെച്ചത്. 49 വയസായിട്ടും ലക്ഷ്മി ഇതുവരെയും വിവാഹത്തെകുറിച്ച് ചിന്തിച്ചിട്ടില്ല. നൃത്തവുമായി മുന്നോട്ടുപോവുകയാണ് താരം. ഇപ്പോള്‍ ഒരു നൃത്ത വേദിക്കിടെ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ പങ്കുവച്ച് കുറിപ്പാണ് വൈറലാകുന്നത്. നൃത്തത്തോടുളള ലക്ഷ്മിയുടെ സമര്‍പ്പണം വ്യ്ക്തമാക്കുന്നതാണ് കുറിപ്പ്.

കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ നടന്ന നൃത്തോത്സവവേദിയിലാണ് സംഭവം. ചലച്ചിത്രതാരം ലക്ഷ്മി ഗോപാലസ്വാമി നൃത്തം അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ നിന്നും കാലില്‍ ചെറിയ ഇരുമ്പാണി തറച്ച് കയറി മുറിവേറ്റപ്പോള്‍ സദസിനോട് ക്ഷമ ചോദിച്ച ശേഷം ആണി പരതുന്നു. ഏറെ നേരത്തെ പരിശോധനക്ക് ശേഷം കണ്ടെത്തിയ ആണി സംഘാടകര്‍ പ്ലെയര്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നു. മുറിവ് വകവെയ്ക്കാതെ വലത് കാലിലെ തള്ളവിരലില്‍ ബാന്‍ഡേജ് ഒട്ടിച്ച ശേഷം വീണ്ടും നൃത്തം തുടര്‍ന്നപ്പോള്‍ എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പും ചിത്രവും പങ്കുവച്ചിരിക്കുന്നത്. അജിത്ത് പനച്ചിക്കല്‍ എന്ന ഫോട്ടോ ജേര്‍ണലിസ്റ്റാണ് ചിത്രവും കുറിപ്പും പങ്കുവച്ചിരിക്കുന്നത്. ംവേദനയിലും ചുവട് പിഴയ്ക്കാതെ എന്ന തലക്കെട്ടോടെയുളള കുറിപ്പിന് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

Read more topics: # laskshmi gopalaswami,# dancing
laskshmi gopalaswami injured during dancing but she continues

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES