1989-ൽ പുറത്തിറങ്ങിയ മലയാളത്തിലെ ഒരു തമാശച്ചിത്രമാണ് റാംജിറാവ് സ്പീക്കിങ്ങ്. സിദ്ദിഖ്-ലാൽ എന്ന സംവിധാനകൂട്ടുകെട്ടിൽ പിറന്ന ആദ്യചിത്രമാണ് ഇത്. സായി കുമാർ, മുകേഷ്, ഇന്നസെന്റ്, രേഖ, വിജയരാഘവൻ, ദേവൻ, മാമുക്കോയ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. താരങ്ങള്‍ മല്‍സരിച്ചഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. സിനിമ പിന്നീട് മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ഇന്നസെന്റിന്റെ രൂപവും സംസാര ശൈലിയും മുന്നില്‍കണ്ട് എഴുതിയ സിനിമയായിരുന്നു റാംജിറാവു സ്പീക്കിംഗെന്ന് തുറന്നു പറഞ്ഞ് ലാല്‍. ആദ്യം ഈ കഥ പറഞ്ഞപ്പോൾ ഇന്നസെന്റിനു ചെയ്യാൻ സാധിക്കില്ല എന്ന് പറഞ്ഞു. ഡേറ്റില്ല എന്നതായിരുന്നു പ്രധാന പ്രശ്‌നം. തുടര്‍ന്ന് ആദ്യ സിനിമ നടക്കാതെ പോവുമോ എന്ന ആശങ്ക സിദ്ധിഖിനും ലാലിനുമുണ്ടായി. തുടര്‍ന്ന് ഇക്കാര്യം തങ്ങളുടെ ഗുരുവും റാംജിറാവുവിന്‌റെ നിര്‍മ്മാതാവുമായ ഫാസിലിനോട് പറയുകയായിരുന്നു ഇരുവരും. പിന്നാലെ ഭക്ഷണം കഴിക്കാന്‍ മൂന്ന് പേരെയും ഒരുമിച്ച് തന്‌റെ വീട്ടിലേക്ക് ഫാസില്‍ ക്ഷണിച്ചു. ഇവരുടെ കൈയ്യില്‍ നല്ലൊരു കഥയുണ്ടെന്നും ചിരിയില്‍ പൊതിഞ്ഞാണ് അവരത് അവതരിപ്പിക്കാന്‍ പോകുന്നതെന്നും ഇന്നസെന്റിനെ കേന്ദ്രകഥാപാത്രമാക്കികൊണ്ട് എഴുതിയ തിരക്കഥയാണ്, ഇന്നസെന്റ് നോ പറഞ്ഞാല്‍ ആ കഥ സിനിമയാവില്ല എന്നൊക്കെ ഫാസിലാണ് ഇന്നസെൻറിനെ പറഞ്ഞ് മനസിലാക്കിപ്പിച്ചത്.
ഉടനെ ഒരു ചിരിയോടെ ഇന്നസെന്റ് പറഞ്ഞു, ഈ സിനിമ നടക്കാത്തതാണ് നല്ലതെന്നും തന്റെ കുട്ടികള്‍ക്ക് വലുതാവുമ്പോള്‍ അച്ഛനെ കുറിച്ച് പറയാനൊരു കാര്യമുണ്ടാവുമല്ലോ എന്നും അവര്‍ക്കതൊരു അഭിമാനമായിരിക്കും എന്നും താരം പറഞ്ഞു. അവിടെനിന്നവർ ഒക്കെ ഒന്ന് ഞെട്ടിയിരുന്നു. അത് ഒരു ചെറിയ കളിതമാശയാണെന്നു പിന്നീടാണ് മനസിലായത്. 1989ലായിരുന്നു റാംജിറാവു സ്പീക്കിംഗ് പുറത്തിറങ്ങിയത്. സിദ്ധിഖ് ലാലിന്‌റെ ആദ്യ ചിത്രം തന്നെ വന്‍വിജയമാണ് തിയ്യേറ്ററുകളില്‍ നിന്നും നേടിയത്. പിന്നാലെ സിനിമയുടെ തുടര്‍ഭാഗങ്ങളും വന്നിരുന്നു. എന്നാല്‍ ആദ്യ ഭാഗത്തിന്‌റെ അത്ര വിജയം മറ്റ് ഭാഗങ്ങള്‍ക്ക് ലഭിച്ചില്ല.