മലയാളത്തിന്റെ ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. മറവത്തൂര്‍ കനവിലൂടെ സിനിമ രംഗത്ത് എത്തിയ ലാല്‍ ജോസ് ഇതിനകം മലയാളിക്ക് മുന്നില്‍ എത്തിച്ചത് 27 ഓളം ചിത്രങ്ങളാണ്. നിര്‍മ്മാതാവ് എന്ന നിലയിലും ലാല്‍ ജോസ് മലയാള സിനിമയിലെ നിറ സാന്നിധ്യമാണ്. തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ മനോഹരമായ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ലാല്‍ ജോസ്.
വിവാഹ ദിനത്തിലെ അടക്കം മനോഹരമായ ചിത്രങ്ങളാണ് ലാല്‍ ജോസ് പങ്കിട്ടിരിക്കുന്നത്. ''അന്ന് തുടങ്ങിയ അതി സാഹസീകമായ ഒരു റൈഡാണ്. കണ്‍ട്രോള്‍ അവളുടെ കയ്യിലായതിനാല്‍ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി. ചില്ലറ പോറലും ഉരസലുമൊക്കെയുണ്ടേലും ഒരു റോളര്‍ കോസ്റ്റര്‍ രസത്തോടെ ഞങ്ങള്‍ റൈഡ് തുടരുന്നു. ലീന, ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്‌സറി ആന്‍ഡ് എന്നെ സഹിച്ചതിന് നന്ദി??.എ്ന്നാല്‍ ലാല്‍ ജോസ് കുറിച്ചത്.
ലീനയ്ക്കും ലാല്‍ ജോസിനും രണ്ട് ഐറീന, കാതറീന്‍ എന്നീ രണ്ട് പെണ്‍മക്കളാണ്. ലാല്‍ ജോസിന്റെ സംവിധാനത്തിലും നിര്‍മ്മാണത്തിലും ഏറ്റവുമൊടുവില്‍ പുറത്തെത്തിയ ചിത്രം സോളമന്റെ തേനീച്ചകളാണ്. തീയറ്ററില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒടിടിയിലും റിലീസായി. ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, വിന്‍സി അലോഷ്യസ്, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
ഒരു മറവത്തൂര്‍ കനവ്' എന്ന സിനിമയിലൂടെ മലയാള സിനിമാരംഗത്ത് തുടക്കം കുറിച്ച ലാല്‍ ജോസ് പിന്നീട് സംവിധായകനായും നിര്‍മ്മാതാവായും അഭിനേതാവായും ഒരുപാട് സിനിമകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.