Latest News

യുവാവിനെ അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചെന്ന പരാതി; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍ 

Malayalilife
 യുവാവിനെ അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചെന്ന പരാതി; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍ 

ഭീഷണിപ്പെടുത്തി അശ്ലീല വെബ്സീരിസില്‍ അഭിനയിപ്പിച്ചെന്ന പരാതിയില്‍ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍. തിരുവനന്തപുരം അരുവിക്കര പൊലീസാണ് ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. കേസില്‍ ലക്ഷ്മിയുടെയും സഹായിയുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി നേരത്തേ തള്ളിയിരുന്നു

യുവാവിന്റെ പരാതിയില്‍ ഒടിടി പ്ലാറ്റ്‌ഫോം ഉടമകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ആദ്യം തന്നെ യുവാവിനോട് അശ്ലീല ചിത്രമാണെന്ന് പറഞ്ഞിരുന്നില്ല. സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം കരാറില്‍ ഒപ്പുവെപ്പിയ്ക്കുകയായിരുന്നു. ഒപ്പു വെച്ച ശേഷമാണ് അശ്ലീല ചിത്രമാണെന്നു പറഞ്ഞത്. എന്നാല്‍ അഭിനയിയ്ക്കാന്‍ താന്‍ വിസമ്മതിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് യുവാവിന്റെ പരാതി. 

അരുവിക്കരയിലെ ആളൊഴിഞ്ഞ ഒരു ഫ്ളാറ്റില്‍ വെച്ചായിരുന്നു സീരീസിന്റെ ചിത്രീകരണം. ആ സ്ഥലത്ത് മൊബൈല്‍ റേഞ്ച് പോലും ഉണ്ടായിരുന്നില്ലന്നും, അശ്ലീലചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് യുവാവിനോട് സംവിധായിക ആവശ്യപ്പെട്ടെന്നും യുവാവ് പറഞ്ഞു

അതേസമയം, 90 ശതമാനം നഗ്നതയാവാമെന്ന് യുവാവുമായി കരാറുണ്ടെന്നാണ് ലക്ഷ്മി അവകാശപ്പെട്ടിരുന്നത്. സീരിസില്‍ അഭിനയിച്ച യുവാവ് അടക്കമുള്ള അഭിനേതാക്കള്‍ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയതാണെന്നും സംവിധായിക പറഞ്ഞിരുന്നു.
 

lakshmi deeptha arrested

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES