മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഇദ്ദേഹം അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1981-ൽ പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു. ഫാസിൽ തന്നെ സംവിധാനം ചെയ്ത് 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് ആയിരുന്നു നായകനായി അഭിനയിച്ച ആദ്യ ചിത്രം.
വിജയ് സൂപ്പറും പൗര്‍ണമിയും വമ്പന്‍ വിജയത്തിന് പിന്നാലെ സംവിധായകന്‍ ജിസ് ജോയിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍ സിദ്ധിഖും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിദ്ധിഖ് ആണ് മോഹന്‍കുമാര്‍ എന്ന നടന്റെ വേഷത്തില്‍ എത്തുന്നത്. മാര്‍ച്ച് 19ന് തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്‌റെ പുതിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തി. പുതിയ നടന്മാരുടെ വരവ് കാരണം കാലം മറന്നുപോയ ഒരു നടന്‌റെ ജീവിതം പറയുന്നതാണ് സിനിമ എന്നാണ് ടീസറില്‍ നിന്നും ലഭിക്കുന്ന സൂചന. ശ്രീനിവാസന്‍, മുകേഷ്, ആസിഫ് അലി, കെപിഎസി ലളിത, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി, കൃഷ്ണശങ്കര്‍, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
2011 ഇനു ശേഷം കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് മികച്ച കാലഘട്ടമാണ്. അദ്ദേഹം പ്രധാനവേഷങ്ങൾ അവതരിപ്പിച്ച ട്രാഫിക്, സീനിയേഴ്സ്, ത്രീ കിംഗ്സ്, സെവൻസ്, ഡോക്ടർ ലൗ എന്നീ ചിത്രങ്ങൾ സാമ്പത്തിക വിജയം നേടി. 2012-ൽ പുറത്തിറങ്ങിയ ഓർഡിനറി, മല്ലൂസിംഗ് എന്നീ ചിത്രങ്ങളും മികച്ച വിജയം നേടി. 2013 ൽ പുറത്തിറങ്ങിയ റോമൻസ് എന്ന ചലച്ചിത്രം വൻ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ടേക്ക് ഓഫ്, രാമന്റെ ഏഥന്‍തോട്ടം, കുട്ടനാടന്‍ മാര്‍പാപ്പ, പഞ്ചവര്‍ണതത്ത എന്നിവ അഭിനയിച്ച ചിത്രങ്ങള്‍ പ്രധാനപെട്ടവയാണ്.