മലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബന്‍. അടിപൊളി ഡാന്‍സുമായി മലയാളി പ്രേക്ഷക മനസില്‍ ഇടംപിടിച്ച നടന്റെ മകന്റെ ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിമാറുന്നത്.
അന്യന്‍ സിനിമയിലെ അണ്ടന്‍കാക്കാ... കൊണ്ടകാരിഎന്ന പാട്ടിന് ഇസഹാക്കും, കൂട്ടുകാരും സ്റ്റേജില്‍ ആടി തകര്‍ക്കുകയാണ്.ഇസക്കുട്ടനൊപ്പം കൂട്ടുകാരുമുണ്ട്. കൊച്ചു കുഞ്ഞുങ്ങള്‍ നൃത്തം ചെയ്യുമ്പോഴുള്ള എല്ലാ രസങ്ങളും ചേര്‍ന്നതാണ് സ്റ്റേജില്‍ അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തരംഗം. ഇസഹാക്ക് സ്റ്റേജിലെത്തുമ്പോള്‍ കാണികള്‍ കൈയ്യടിക്കുന്നതും വീഡിയോയില്‍ കാണാം. ഇസക്കുട്ടന്റേയും കൂട്ടുകാരുടേയും ഡാന്‍സ് നിമിഷ നേരം കൊണ്ടാണ് വൈറലായത്.
ചാക്കോച്ചനും ഭാര്യക്കും നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച കുഞ്ഞാണ് ഇസഹാക്ക്.