ചുംബനകാര്യത്തില്‍ ടോവിനോ ഇനി സൗബിന്റെ മോന് ദക്ഷിണ വയ്ക്കണം; ഇസഹാക്കിന്  ഒര്‍ഹാന്‍ ഉമ്മ വയ്ക്കുന്ന ചിത്രവുമായി ചാക്കോച്ചന്‍; താരപുത്രന്മാരുടെ ചിത്രം ഏറ്റെടുത്ത് ആരാധകരും

Malayalilife
topbanner
ചുംബനകാര്യത്തില്‍ ടോവിനോ ഇനി സൗബിന്റെ മോന് ദക്ഷിണ വയ്ക്കണം; ഇസഹാക്കിന്  ഒര്‍ഹാന്‍ ഉമ്മ വയ്ക്കുന്ന ചിത്രവുമായി ചാക്കോച്ചന്‍; താരപുത്രന്മാരുടെ  ചിത്രം ഏറ്റെടുത്ത് ആരാധകരും

റെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാഖ് ജനിച്ചപ്പോള്‍ അവരെ പോലെ തന്നെ സന്തോഷിച്ചവരാണ് പ്രേക്ഷകരും. ഇസയുടെ കുഞ്ഞു കുഞ്ഞ് കുസൃതികളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വഴി ചാക്കോച്ചന്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ചാക്കോച്ചന്‍ വ്യത്യസ്തമായ കുറിപ്പോടെ പങ്ക് വച്ച ക്യൂട്ട് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇസഹാക്കിനെ സൗബിന്റെ മകന്‍ ഒര്‍ഹാന്‍ ഉമ്മ വയ്ക്കുന്ന ചിത്രമാണ് പങ്കുവയ്ക്കുച്ചത്. ഒപ്പം ടൊവിനോ ഇനി ഒര്‍ഹാന് ദക്ഷിണ വയ്ക്കണം എന്നൊരു കുറിപ്പും കൂടിയുണ്ട്.

സാഹോദര്യം ഓര്‍ഹാന്‍ ഇസ്സുവിനെ കണ്ടപ്പോള്‍ ഉമ്മ വയ്ക്കുന്ന കാര്യത്തില്‍ ടൊവി മോന്‍ ഇനി ഒര്‍ഹാന്‍ സൗബിന്‍ കുഞ്ഞിന് ''ദക്ഷിണ'' നല്‍കേണ്ടിവരുമെന്ന് തോന്നുന്നു  എന്നാണ് ചിത്രത്തിന് ചാക്കോച്ചന്‍ നല്‍കിയ അടിക്കുറിപ്പ്.

ടൊവീയെ നൈസായി ട്രോളിയല്ലേ,ഞങ്ങളുടെ പാവം ടൊവീയെ വെറുതെ വിടൂ, അള്ള് രാമേന്ദ്രന്‍ നൈസായിട്ട് ടൊവിക്ക് അള്ളുവച്ചല്ലോ എന്നൊക്കെയാണ് ചിത്രത്തിന് താഴേ വന്നിരിക്കുന്ന കമന്റുകള്‍.

വിവാഹശേഷം 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ വര്‍ഷം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ഇസ എന്നാണ് ചുരുക്കി വിളിക്കുന്നതും.

ഇക്കഴിഞ്ഞ മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞു ജനിച്ച അന്നു തന്നെ താന്‍ അച്ഛനായ സന്തോഷം സൗബിന്‍ ആരാധകരുമായി പങ്കുവച്ചിരുന്നു. മകന്റെ ചിത്രങ്ങള്‍ ഇടയ്ക്ക് സൗബിന്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്‌.

kunchacko boban and soubin sons photos virul

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES