Latest News

കൂടെ അഭിനയിക്കാന്‍ നായികമാരെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു; പലരും നായികയായി വിളിച്ചപ്പോള്‍ ഒഴിഞ്ഞ് മാറിയെന്ന് ചാക്കോച്ചന്‍

Malayalilife
 കൂടെ അഭിനയിക്കാന്‍ നായികമാരെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു; പലരും നായികയായി വിളിച്ചപ്പോള്‍ ഒഴിഞ്ഞ് മാറിയെന്ന് ചാക്കോച്ചന്‍

ലയാളത്തിന്റെ ചോക്ലേറ്റ് നായകനാണ്  കുഞ്ചാക്കോ ബോബന്‍. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളും സിനിമയില്‍ സജീവമാണ് അദ്ദേഹം. സ്ഥിരം റൊമാന്റിക്  കഥപാത്രങ്ങളില്‍ നിന്നും മാറി സീരിയസ് കഥാപാത്രങ്ങളിലേക്കും താരം ചുവട് മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ്  താരത്തിന്റെ ജീവിതത്തില്‍ മകന്‍ ഇസഹാക് എത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇസാക്കിന്റെ ജനനം.  ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷമനസ്സ് കീഴടക്കാന്‍ ഇതിനോടകം തന്നെ താരത്തിന് കഴിഞ്ഞു. കുറെയേറെ ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയെങ്കിലും പിന്നീട് തുടര്‍പരാജയങ്ങള്‍ സംഭവിക്കുകയും 2006ന് ശേഷം കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു.

തന്റെ ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചൊക്കെ പറഞ്ഞ് താരം എത്താറുണ്ട്. താരം പങ്കുവയ്ക്കുന്ന കുറിപ്പുകളൊക്കെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ തന്റെ രണ്ടാം വരവില്‍ അനുഭവിച്ച കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. തിരികെ സിനിമയില്‍ വന്ന സമയത്ത് താരമൂല്യം കുറവായിരുന്നതിനാല്‍ തന്റെ കൂടെയഭിനയിക്കാന്‍ നായികമാരെ കിട്ടാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. പലരും നായികയായി വിളിച്ചപ്പോള്‍ ഒന്ന് വലിഞ്ഞിട്ടുണ്ട്.എന്നാല്‍ അവരുടെ ഭാഗം ചിന്തിക്കുമ്‌ബോള്‍ അതില്‍ വിഷമം തോന്നിയിട്ടില്ലെന്നും കുഞ്ചാക്കോ പറഞ്ഞു.


 

kunchacko boban about his coming back

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES