Latest News

പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി രാജാവിന്റെ വരവറിയിച്ച് കിംഗ് ഓഫ് കൊത്തയുടെ പോസ്റ്റര്‍ 

Malayalilife
പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി രാജാവിന്റെ വരവറിയിച്ച് കിംഗ് ഓഫ് കൊത്തയുടെ പോസ്റ്റര്‍ 

സിനിമാസ്വാദകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് മലയാള ചിത്രം കിംഗ് ഓഫ് കൊത്തയിലെ രാജാവിന്റെ വരവറിയിച്ച് പുതിയ പോസ്റ്റര്‍ റിലീസായി. ഓണത്തിന് തിയേറ്ററുകളിലേക്കെത്തുന്ന മാസ്സ് എന്റെര്‍റ്റൈനെറിന്റെ സംവിധാനം അഭിലാഷ് ജോഷിയാണ്.

ഇരുട്ട് വീണ വഴിയില്‍ കാറിന്റെ മുകളില്‍ ഇരിക്കുന്ന ദുല്‍ഖറിനെയാണ് പോസ്റ്ററില്‍ വ്യക്തമാകുന്നത്. കിംഗ് ഈസ് അറൈവിങ് സൂണ്‍ എന്ന വാക്കുകളിലൂടെ ദുല്‍ഖറിന്റെ അവതാരപ്പിറവിക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം:നിമീഷ് രവി, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്. ഹൈ ബഡ്ജറ്റഡ് മാസ്സ് ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്.പി ആര്‍ ഓ പ്രതീഷ് ശേഖര്‍.


 

king of kotha poster release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES