തെന്നിന്ത്യയാകെ ആരാധകരുള്ള താരമാണ് ഖുശ്‌ബു. 1994ൽ ഖുശ്‌ബു ഹിറ്റാക്കിയ ഒരു ഗാനമുണ്ട് 'നാട്ടമൈ' എന്ന ചിത്രത്തിൽ. 'കൊട്ടാപാക്കും കൊഴന്തു വെത്തലയും' എന്ന ഗാനം ആലപിച്ചിരിക്കുന്നത് എസ്.ജാനകിയും മനോയും ചേർന്നാണ്. വർഷങ്ങൾക്കിപ്പുറം ഈ ഗാനത്തിന് ചുവടുവെക്കുകയാണ് ഖുശ്‌ബു. ഒരു പുരസ്‌കാര വേദിയിലായിരുന്നു ഖുശ്‌ബു ചുവടുവച്ചത്
വീഡിയോ പുറത്തെത്തിയതോടെ പ്രായം കൂടും തോറും ഖുശ്‌ബുവിന് സൗന്ദര്യം കൂടിവരുന്നെന്നാണ് ആരാധകർ പറയുന്നത്. ഈ പ്രായത്തിലും ഇത്ര മനോഹരമായി ചുവടുവെക്കാനുള്ള കഴിവിനെ പ്രശംസിക്കുകയാണ് ആരാധകർ. വേദിയിൽ പുരസ്‌കാരം സ്വീകരിക്കാനായി എത്തിയതാണ് ഖുശ്‌ബു, അവതാരകരുടെ നിർബന്ധപ്രകാരമാണ് പാട്ടിന് ചുവടുവെച്ചത്.ഏതായാലും ഖുശ്‌ബുവിന്റെ പുതിയ ഡാൻസ് വിഡിയോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.