Latest News

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നോമിനേഷന്‍; ഒടിയനും ഞാന്‍ പ്രകാശനും ഉള്‍പ്പടെ മത്സരയിനത്തില്‍ 150 ചിത്രങ്ങള്‍; സുഡാനി ഫ്രം നൈജീരിയയും, പെങ്ങളിലയും മത്സരത്തിന്;

Malayalilife
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നോമിനേഷന്‍; ഒടിയനും ഞാന്‍ പ്രകാശനും ഉള്‍പ്പടെ മത്സരയിനത്തില്‍ 150 ചിത്രങ്ങള്‍; സുഡാനി ഫ്രം നൈജീരിയയും, പെങ്ങളിലയും മത്സരത്തിന്;

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി ഇത്തവണ മത്സരത്തിനുള്ളത് 150 ചിത്രങ്ങള്‍. ചിത്രങ്ങളുടെ സ്‌ക്രീനിംഗ് ഞായറാഴ്ച മുതല്‍ ആരംഭിച്ചു. മൂന്നു വിഭാഗങ്ങളായി തിരിഞ്ഞാണ് ജൂറി അംഗങ്ങള്‍ സിനിമകള്‍ കണ്ടു തുടങ്ങി. ഫെബ്രുവരി ഇരുപത്തിയെട്ടിനോ മാര്‍ച്ച് ഒന്നിനോ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചേക്കാം.

സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍, മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യന്‍, അഞ്ജലി മേനോന്റെ കൂടെ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി, ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള്, ടി.വി ചന്ദ്രന്റെ പെങ്ങളില, ജയരാജിന്റെ രൗദ്രം, ശ്യാമ പ്രസാദിന്റെ എ സണ്‍ഡേ,സനല്‍ കുമാര്‍ ശശിധരന്റെ ചോല, അമല്‍ നീരദിന്റെ വരത്തന്‍, എം മോഹന്റെ അരവിന്ദന്റെ അതിഥികള്‍, പ്രിയനന്ദന്റെ സൈലെന്‍സ്, ജയന്‍ ചെറിയാന്റെ കാ ബോഡി സ്‌കോപ്സ്, വി.കെ പ്രകാശിന്റെ പ്രാണ, സുജിത് എസ്.നായരുടെ വാക്ക്, ഡിജോ ജോസ് ആന്റണിയുടെ ക്വീന്‍ തുടങ്ങിയവ മത്സരത്തിനുണ്ട്.

നേരത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനു സമര്‍പ്പിച്ച കമലിന്റെ 'ആമി'യും അക്കാദമി വൈസ് ചെയര്‍പഴ്സന്‍ ബീന പോള്‍ എഡിറ്റിങ് നിര്‍വഹിച്ച 'കാര്‍ബണും' മത്സരിക്കുന്നതു സംബന്ധിച്ച് പ്രതിസന്ധി നിലനിന്നിരുന്നു. എന്നാല്‍ ഈ രണ്ട് സിനിമകളും മറ്റ് അവാര്‍ഡുകള്‍ക്കായി മത്സരിക്കുന്നുണ്ട്. സിനിമാ വിഭാഗം ജൂറി ചെയര്‍മാനായി കുമാര്‍ സാഹ്നിയും രചനാവിഭാഗം ജൂറി ചെയര്‍മാനായി പി കെ പോക്കറുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 

സംവിധായകരായ ഷെറി ഗോവിന്ദന്‍,ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകനായ വിജയ കൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്‌നെഷ്യസ്, നടി നവ്യ നായര്‍, സൗണ്ട് എഞ്ചിനീയര്‍ മോഹന്‍ദാസ് എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍.

kerala state film award nomination

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES