താന്‍ നഗ്നരംഗങ്ങളില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബോളിവുഡ്താരം നടി കെയ്‌റ നൈറ്റിലി. അത്തരം രംഗങ്ങളില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബോഡി ഡബിള്‍ ചെയ്യുകയായിരുന്നെന്നും താരം വ്യക്തമാക്കുന്നു. 'ആഫ്റ്റര്‍മാത്' എന്ന പുതിയ ചിത്രത്തിലെ നഗ്‌നരംഗങ്ങള്‍ ബോഡി ഡബിള്‍ വഴി ചെയ്തതാണെന്നും നടി പറഞ്ഞു.
''സിനിമയില്‍ ഇതു വരെ നഗ്‌നയായി അഭിനയിച്ചിട്ടില്ല. ഞാന്‍ ഏറ്റവും അവസാനം അഭിനയിച്ച ചിത്രത്തില്‍ ( ദ് ആഫ്റ്റര്‍ മാത്ത്) ബോഡി ഡബിള്‍ ചെയ്തിരുന്നു. അതിനു ശേഷമാണ് സെക്‌സ് സീനുകളുടെ കാര്യത്തില്‍ ഫൈനല്‍ അപ്രൂവല്‍ നല്‍കിയത്. എന്റെ ക്ലോസില്‍ അക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.'' കെയ്‌റ പറയുന്നു. ഞാന്‍ ചായ കുടിക്കാനായി പുറത്തു പോയപ്പോഴാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചത്.'. കെയ്‌റ കൂട്ടിച്ചേര്‍ത്തു.
കെയ്‌റ 'പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍' എന്ന ചലച്ചിത്ര പരമ്പരയിലെ എലിസബത്ത് സ്വാന്‍ എന്ന കഥാപാത്രത്തെ അഭിനയിച്ചതോടു കൂടിയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. ഹോളിവുഡില്‍ ഏറ്റവും കൂടതല്‍ പ്രതിഫലം വാങ്ങുന്ന ഒരു നടിമാരിലൊരാളാണ് ഇവര്‍.