ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ പങ്കുവച്ച് നാനിക്ക് പിറന്നാളാശംസകളുമായി കീര്‍ത്തി സുരേഷ്. 'ദസറ' എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ഒരു വീഡിയോയാണ് കീര്‍ത്തി സുരേഷ് പങ്കുവച്ചിരിക്കുന്നത്. ഷട്ടില്‍ കളിക്കുന്ന വീഡിയോയാണിത്.
കളിയുടെ അവസാനം കീര്‍ത്തി ജയിക്കുമ്പോള്‍ അതു സമ്മതിച്ചു കൊടുക്കാതെ താനാണ് ജയിച്ചതെന്ന് പറയുന്ന നാനിയെ വീഡിയോയില്‍ കാണാം. ടെക്ക്നിക്കലി ജയിച്ചത് ഞാനാണ് എന്നാണ് നാനി പറയുന്നത്. ഇതു കേട്ട് നാനിയുമായി കീര്‍ത്തി അടികൂടുന്നതും വീഡിയോയില്‍ കാണാം.
മാര്‍ച്ച് 30 നു റിലീസിനെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമലോകം കാത്തിരിക്കുന്ന ഒന്നാണ്. വെന്നെല എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി ചിത്രത്തില്‍ വേഷമിടുന്നത്. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് ദസറ നിര്‍മ്മിക്കുന്നത്.