ചലച്ചിത്ര നിര്‍മ്മാതാവാണ് ജി സുരേഷ് കുമാര്‍. പൂച്ചക്കൊരു മൂക്കുത്തി, അക്കരെ നിന്നൊരു മാരന്‍, അയല്‍വാസി ഒരു ദരിദ്രവാസി, ആറാം തമ്പുരാന്‍, കുബേരന്‍, വെട്ടം, നീലത്താമര, ചട്ടക്കാരി എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍.1997ല്‍ പ്രദര്‍ശനത്തിനെത്തിയ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്‍ മലയാളസിനിമയിലെ എക്കാലത്തെയും ഹിറ്റു ചിത്രങ്ങളില്‍ ഒന്നാണ്. വാണിജ്യപരമായി മികച്ച വിജയമാണ് ചിത്രം നേടിയത്.നിര്‍മ്മാണത്തിനുപുറമെ 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ഞാന്‍ സംവിധാനം ചെയ്യും, 2017ല്‍ പ്രദര്‍ശനത്തിനെത്തിയ രാമലീല എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്.പ്രശസ്ത ചലച്ചിത്രതാരം മേനകയാണ് ഭാര്യ. രേവതി സുരേഷ്, ചലച്ചിത്ര താരം കീര്‍ത്തി സുരേഷ് എന്നിവരാണ് മക്കള്‍. വര്‍ഷങ്ങളായി സിനിമാരംഗത്ത് സജീവമാണ് ജി സുരേഷ് കുമാര്‍. നിര്‍മ്മാണരംഗത്ത് ആക്ടീവായ അദ്ദേഹത്തിന്റെ മക്കളും സിനിമയില്‍ സജീവമാണ്.
അമ്മയ്ക്ക് പിന്നാലെയായി അഭിനയ മേഖലയിലേക്ക് എത്തുകയായിരുന്നു കീര്‍ത്തി സുരേഷ്. ബാലതാരമായി സിനിമയിലെത്തിയ താരം പിന്നീട് നായികയായി എത്തുകയായിരുന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി മുന്നേറുകയാണ് ഈ താരപുത്രി. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സാന്നിധ്യം അറിയിച്ചിട്ടുണ്ട് കീര്‍ത്തി സുരേഷ്. 2000-ൽ ബാലതാരമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ച കീർത്തി, പഠനവും ഫാഷൻ ഡിസൈനിൽ ബിരുദവും നേടിയ ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വന്നു. 2013-ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീർത്തിയുടെ ആദ്യ ചലച്ചിത്രം.
കീര്‍ത്തിയുടെ ചേച്ചിയായ രേവതിയാവട്ടെ സംവിധാനത്തിലായിരുന്നു താല്‍പര്യം പ്രകടിപ്പിച്ചത്. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനിഷ്ടമുള്ള താരപുത്രി വൈകാതെ തന്നെ സംവിധാനത്തിലേക്ക് കടക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. അനിയത്തിയെ നായികയാക്കിയായിരിക്കുമോ ചേച്ചിയുടെ സിനിമയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. അത്തരത്തിലുള്ളൊരു അവസരത്തിനായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു കീര്‍ത്തി പറഞ്ഞത്. കീര്‍ത്തിയുടേയും മേനകയുടേയും പേരുകളില്‍ അറിയപ്പെടുന്നതിന് സന്തോഷമേയുള്ളൂവെന്ന് സുരേഷ് കുമാര്‍ പറയുന്നു. കോംപ്ലക്‌സ് ഇല്ലാത്തയാളാണ് താനെന്ന് അദ്ദേഹം പറയുന്നു.
തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു നടിയാണ് മേനക. 1980-86 കാലഘട്ടത്തിലായിരുന്നു മേനക സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നത്. മേനകയുടെ 116 ചിത്രങ്ങളിൽ അധികവും മലയാളത്തിലായിരുന്നു. ചില കന്നഡ ചിത്രങ്ങളിലും തെലുഗു ചിത്രങ്ങളിലും മേനക അഭിനയിച്ചിരുന്നു. മേനക സുരേഷ് എന്ന് അറിയപ്പെടുന്നതില്‍ സങ്കടമൊന്നുമില്ല. എങ്ങനെ അറിയപ്പെട്ടാലും കുഴപ്പമില്ല. സുരേഷ് എന്നുള്ളത് വളരെ കോമണായിട്ടുള്ളൊരു പേരാണ്. സുരേഷിനെ വിളിക്കുമ്പോള്‍ കുറേ പേരുണ്ടാവും. സുരേഷ് ഇവിടുണ്ട്, ഏത് സുരേഷെന്ന് ചോദിക്കുമ്പോള്‍ മേനക സുരേഷെന്നാണ് പറയാറുള്ളത്.