Latest News

അങ്ങേര്‍ക്ക് അതൊന്നും പറ്റില്ല; ഇന്‍ഡസ്ട്രി മുഴുവന്‍ അറിയാവുന്ന കാര്യമാണ്; അടൂര്‍ഭാസി വിവാദത്തില്‍ കെ.പി.എസി ലളിതയെ തള്ളിപ്പറഞ്ഞ് കവിയൂര്‍ പൊന്നമ്മ

Malayalilife
അങ്ങേര്‍ക്ക് അതൊന്നും പറ്റില്ല; ഇന്‍ഡസ്ട്രി മുഴുവന്‍ അറിയാവുന്ന കാര്യമാണ്; അടൂര്‍ഭാസി വിവാദത്തില്‍ കെ.പി.എസി ലളിതയെ തള്ളിപ്പറഞ്ഞ് കവിയൂര്‍ പൊന്നമ്മ

താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ അടൂര്‍ഭാസി തന്നെ പല സിനിമകളില്‍ നിന്നും ഒഴിവാക്കി എന്ന കെ.പി.എ.സി ലളിതയുടെ വാദം തള്ളി മലയാളത്തിലെ മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മ. ഭാസി അണ്ണന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കുകയായിരുന്നുവെന്നായിരുന്നു കെ.പി.എ.സി ലളിതയുടെ തുറന്നു പറച്ചില്‍. ഇത് മലയാള സിനിമാ ലോകത്തെ വിവാദത്തിലേക്ക് തള്ളിവിട്ട തുറന്നു പറച്ചിലായിരുന്നു.

തന്നെ അദ്ദേഹത്തിന്റെ താല്‍പര്യത്തിന് കിട്ടാത്തതിനാല്‍ തന്നെ ബോധപൂര്‍വം പല സിനിമകളില്‍ നിന്നും ഒഴിവാക്കിയെന്നും പലപ്പോഴും അടൂര്‍ ഭാസി തന്റെ വീട്ടില്‍ കയറി വന്ന് പരസ്യമായി മദ്യപിച്ച് ബഹളമുണ്ടാക്കിയിട്ടുണ്ടെന്നും കെ.പി.എസി ലളിത ഒരു മാധ്യമത്തോട് തുറന്നു പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് കവിയൂര്‍ പൊന്നമ്മ എത്തിയത്. 

താന്‍ ഇതുവരെ അത് അറിഞ്ഞില്ലെന്നും ഒരിക്കലും അത് വിശ്വസിക്കില്ലെന്നും പൊന്നമ്മ പ്രതികരിച്ചു. '' അങ്ങേര് പാവം മനുഷ്യന്‍. അങ്ങേരെ കൊണ്ടൊന്നും...... ഞാന്‍ വിശ്വസിക്കില്ല. അങ്ങേര്‍ക്ക് അതൊന്നും പറ്റില്ലാന്നുള്ളതാണ്. ഇന്‍ഡസ്ട്രി മുഴുവനും അറിയാവുന്ന കാര്യമാണത്. അപ്പോ നമ്മളിതൊക്കെ എങ്ങനാ വിശ്വസിക്കുന്നേ? എനിക്കറിയില്ല''-കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

kaviyoor ponnamma about kpac lalitha controversy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES