താൻ സിനിമയിൽ നായികയായി കടന്നുവന്ന സമയത്ത് നിർമ്മാതാവിൽ നിന്നുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മുതിർന്ന നടി കവിയൂർ പൊന്നമ്മ. 1964ലെ നസീർഷീല ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നിർമ്മാതാവ് ഒപ്പം താമസിക്കാൻ നിർബന്ധിച്ചെന്ന് കവിയൂർ പൊന്നമ്മ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തനിക്കും ഇത്തരത്തിൽ സിനിമാ മേഖലയിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുള്ളതായി കവിയൂർ പൊന്നമ്മ വെളിപ്പെടുത്തിയത്.
''മദ്രാസിൽ കുടുംബിനിയുടെ ഷൂട്ടിങ്ങിനിടയിൽ ഒരു നിർമ്മാതാവ് പറഞ്ഞു. എന്തിനാണ് ഹോട്ടലിൽ താമസിക്ക് പൈസ കളയുന്നത്. മുക്ക് ഓഫീസിലേക്ക് മാറാം. ഞാൻ പറഞ്ഞു നടക്കില്ല സാറേ. ഉം എന്തേ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, നടക്കില്ല അത്ര തന്നെ. വൈജയന്തിമാല പോലും പറയില്ലല്ലോ ഇങ്ങനെയെന്ന് അയാൾ. 'വൈജയന്തി മാല പറയുവോ എന്നെനിക്കറിയില്ല, ഞാൻ പറയും എനിക്ക് പറ്റില്ലാന്ന്' എന്ന് മറുപടി കൊടുത്തു'