യുവതാരങ്ങളായ ഉണ്ണി ലാലു, കലൈയരശന്‍, സജിന്‍ ചെറുകയില്‍, അല്‍താഫ് സലീം, വരുണ്‍ ധാര, സ്വാതിദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീല്‍ ദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കട്ടീസ് ഗ്യാങ്ങി'ന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും കൊച്ചിയില്‍ നടന്നു. ഓഷ്യാനിക്ക് മൂവീസിന്റെ ബാനറില്‍ സുഭാഷ് രഘുറാം സുകുമാരന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊമേഷ്യല്‍ ഫാമിലി എന്റര്‍ടൈനറായ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രാജ് കാര്‍ത്തിയാണ്.
ഉണ്ണി ലാലു, കലൈയരശന്‍ ,സജിന്‍ ചെറുകയില്‍ ,അല്‍താഫ് സലിം ,സ്വാതിദാസ് പ്രഭു, വരുണ്‍ ധാര എന്നിവര്‍ക്ക് പുറമേ സംവിധായകന്‍ അജയ് വാസുദേവ്, പ്രമോദ് വെളിയനാട്, മൃദുല്‍ (ഒതളങ്ങ തുരുത്ത് ഫെയിം), അമല്‍രാജ് ദേവ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മെയ് ആദ്യ വാരത്തില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ആനക്കട്ടി, കോയമ്പത്തൂര്‍, ഹൈദ്രാബാദ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
നിഖില്‍ വി നാരായണന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം റിയാസ് കെ ബദര്‍ ആണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നല്‍കും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശശി പൊതുവാള്‍, വസ്ത്രലങ്കാരം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രജീഷ് കെ രാജന്‍ അസോസിയേറ്റ് ഡയറക്ടര്‍: സജില്‍ പി സത്യനാഥന്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍: ഫീനിക്‌സ് പ്രഭു, പി.ആര്‍.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.