അഭിനയ മികവുകൊണ്ടും കഥാപാത്ര തിരഞ്ഞെടുപ്പുകൾ കൊണ്ടും ബോളിവുഡിലെ മികച്ച നടിമാരിൽ ഇടം നേടിയ കത്രീനയുടെ ജന്മദിനം ആണ് നാളെ. തന്റെ 36ാം പിറന്നാൾ ആഘോഷം ഇത്തവണ മെക്‌സിക്കോയിൽ വച്ചാണ് താരം ആഘോഷിക്കായി. ഇതിനായി നടി മെക്‌സിക്കോയിലെത്തിക്കഴിഞ്ഞു.. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം നോർത്ത് അമേരിക്കയിലാകും ആഘോഷം.
ഇതിനിടെ അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ നടി സോഷ്യൽമീഡിയ വഴി പങ്ക് വച്ചിട്ടുണ്ട്. മഴവിൽ നിറങ്ങളിലുള്ള ബിക്കിനിയിട്ട് പുഞ്ചിരിച്ച് നിൽക്കുന്ന ചിത്രമാണ് നടി പങ്ക് വച്ചത്. കത്രീനയുടെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയും സംവിധായിക സോയാ അക്തറും കത്രിനയുടെ ചിത്രത്തെ പുകഴ്‌ത്തി രംഗത്തെത്തി. രോഹിത് ഷെട്ടിയുടെ സൂര്യവൻഷിയാണ് കത്രീനയുടെ അടുത്ത സിനിമ. അക്ഷയ് കുമാറാണ് ചിത്രത്തിലെ പ്രധാനകഥാപാത്തെ അവതരിപ്പിക്കുന്നത്.