Latest News

ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ കത്രീനയെ കണ്ടതോടെ ആരാധകര്‍ പൊതിഞ്ഞു; സുരക്ഷാ ഉദ്യോഗസ്ഥരെ പോലും തള്ളി മാറ്റി പ്രിയ നടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനോട് കൂളായി സംസാരിച്ച് നടിയും; വൈറലാകുന്ന വീഡിയോ കാണാം

Malayalilife
ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ കത്രീനയെ കണ്ടതോടെ ആരാധകര്‍ പൊതിഞ്ഞു; സുരക്ഷാ ഉദ്യോഗസ്ഥരെ പോലും തള്ളി മാറ്റി പ്രിയ നടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനോട് കൂളായി സംസാരിച്ച് നടിയും; വൈറലാകുന്ന വീഡിയോ കാണാം

ബോളിവുഡിന്റെ സെക്സി നായികയാണ് കത്രീന കൈഫ്. വിവാദങ്ങളും ഗോസിപ്പുകളിലെയുമൊക്കെ താരമാണങ്കില്‍ കൂടി ബോളിവുഡ് സുന്ദരിക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോളിതാ നടിയോടുള്ള ആരാധകരോട് സ്നേഹം വെളിവാക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഡെല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ നടി ഒരു കൂട്ടം ആരാധകര്‍ പൊതിയുന്നതാണ് വീഡിയോയില്‍. മാത്രമല്ല ആരാധന മൂത്ത് നടി വിടാതെ പിന്തുടര്‍ന്ന ഒരു ആരാധകനോട് മാന്യമായി സംസാരിച്ച് ഇടപെടുന്ന നടിയെയും വീഡിയോയില്‍ കാണാം

സിനിമാ താരങ്ങളെ നേരില്‍ കണ്ടാല്‍ ആദ്യം അവരുമൊന്നിച്ച് ഒരു സെല്‍ഫിക്ക് ശ്രമിക്കുന്നവരാണ് പലരും. തങ്ങള്‍ ആരാധിക്കുന്ന താരങ്ങളാണെങ്കില്‍ എത്ര സാഹസം സഹിച്ചും അവര്‍ സെല്‍ഫി തരപ്പെടുത്തും. എന്നാല്‍ സെല്‍ഫിക്ക് പോസ് ചെയ്യാന്‍ താരങ്ങള്‍ക്ക് താത്പര്യമുണ്ടോയെന്നൊന്നും ഇവര്‍ നോക്കാറില്ലല്ല. അത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും താരങ്ങള്‍ മോശമായി പ്രതികരിച്ച് കാണാറുണ്ട്. എന്നാല്‍ കത്രീനയാവട്ടെ ആരാധകനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടും വളരെ കൂളായി ഇടപെടുന്നതാണ് വീഡിയോയില്‍ ഉള്ളത്.

എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് വന്ന കത്രീനയെ ആരാധകര്‍ കൂട്ടത്തോടെ പൊതിഞ്ഞു. എല്ലാവരും സെല്‍ഫി എടുക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെ കത്രീനയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ തട്ടിമാറ്റി ഒരാള്‍ കത്രീനയ്ക്ക് തൊട്ടടുത്ത് നിന്ന് സെല്‍ഫിക്ക് ശ്രമിച്ചു.സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇയാളെ പിടിച്ച് മാറ്റിയെങ്കിലും വീണ്ടും കത്രീനയ്ക്കരികിലേക്ക് ഇയാള്‍ ഓടിയെത്തി. ഇതോടെ ' നിങ്ങള്‍ അവിടെ നിന്ന് സെല്‍ഫിയെടുക്കൂ'' എന്ന് പറഞ്ഞ് കത്രീന അവിടെ നിന്നു.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സാഹചര്യത്തെ വളരെ കൂള്‍ ആയി കൈകാര്യം ചെയ്ത കത്രീനയെ അഭിനന്ദിച്ച് ആരാധകര്‍ എത്തി.ദേഷ്യപ്പെട്ട് പ്രതികരിക്കേണ്ട ഒരു സാഹചര്യമായിട്ടുകൂടി താങ്കള്‍ മാന്യമായി പെരുമാറിയെന്നായിരുന്നു പലരും ട്വിറ്ററില്‍ കുറിച്ചത്.

ഒരു റൗഡിയെപ്പോലെയായിരുന്നു അയാളുടെ പെരുമാറ്റമെന്നും എങ്കില്‍ പോലും താങ്കള്‍ അതിനെ മനോഹരമായി കൈകാര്യം ചെയ്തു എന്ന് ആരാധകര്‍ പറയുന്നു.സിനിമാ താരങ്ങളും മനുഷ്യരാണെന്നും അവര്‍ക്ക് അവരുടേതായ ഇടം നമ്മള്‍ കൊടുക്കേണ്ടതുണ്ടെന്നും ചിലര്‍ ട്വിറ്ററില്‍ കുറിച്ചു. അവര്‍ക്ക് അവരുടെ സ്വകാര്യതയുണ്ട്. അത് മാനിക്കേണ്ടതുണ്ട്. അവരെ ബഹുമാനിക്കാന്‍ കൂടി നമ്മള്‍ പഠിക്കേണ്ടതുണ്ട്''- എന്നും ഒരു കൂട്ടര് പങ്ക് വക്കുന്നുണ്ട്.

Read more topics: # katrina kaif-fan-video
katrina kaif with her fan-photo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES