Latest News

വീണ്ടും പൊലീസ് വേഷത്തില്‍ മമ്മൂട്ടി,?മമ്മൂട്ടി കമ്പനിയുടെ നാലാം ചിത്രം; 'കണ്ണൂര്‍ സ്‌ക്വാഡിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Malayalilife
 വീണ്ടും പൊലീസ് വേഷത്തില്‍ മമ്മൂട്ടി,?മമ്മൂട്ടി കമ്പനിയുടെ നാലാം ചിത്രം; 'കണ്ണൂര്‍ സ്‌ക്വാഡിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രം 'കണ്ണൂര്‍ സ്‌ക്വാഡി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. റോബി വര്‍ഗീസ് രാജ് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടി തന്നെ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അവതരിപ്പിച്ചു. പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഇന്‍വെസ്റ്രിഗേറ്റീവ് ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ് എന്നു പോസ്റ്റര്‍ വ്യക്തമാക്കുന്നു.

നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. 

മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറുമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍

 

kannur squad poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES